ദീദിയുടെ തണലിൽ ഇനിയുള്ള കാലം കഴിയണം; പാർട്ടിയിലേക്ക് തിരിച്ചെടുക്കാൻ മമതയ്ക്ക് കത്തെഴുതി മുൻ തൃണമൂൽ എംഎൽഎ

തന്നെ പാർട്ടിയിലേക്ക് തിരിച്ചെടുക്കണമെന്ന ആവശ്യവുമായി പശ്ചിമ ബംഗാൾ മുൻ തൃണമൂൽ എംഎൽഎ സോണാലി ഗുഹ. ആവശ്യമറിയിച്ച് മുഖ്യമന്ത്രി മമതാ ബാനർജിക്ക് സോണാലി ഗുഹ കത്തെഴുതിയിട്ടുണ്ട്. തെരഞ്ഞെടുപ്പിന് മുൻപ് തൃണമൂലിൽ നിന്നും ബിജെപിയിലേക്ക് കൂറുമാറിയവരിൽ പ്രധാനി യായിരുന്നു സോണാലി ഗുഹ.
വെള്ളമില്ലാത്ത മൽസ്യത്തെ പോലെയാണ് താനിപ്പോൾ ജീവിക്കുന്നത്. ദീദിയില്ലാതെ ജീവിക്കാനാവില്ല. തെറ്റുകൾക്ക് മാപ്പ് തരണം. പാർട്ടിയിലേക്ക് തിരിച്ചെടുക്കണം. ദീദിയുടെ തണലിൽ ഇനിയുള്ള കാലം കഴിയണം. സോണാലി കത്തിലെഴുതി. സോണാലി ഗുഹ തന്നെയാണ് ട്വിറ്ററിലൂടെ കത്ത് പുറത്തുവിട്ടത്.
প্রিয় দিদি @MamataOfficial @AITCofficial pic.twitter.com/ZOtiSvvUSO
— SONALI GUHA (BOSE) (@SONALIGUHABOSE) May 22, 2021
മമത ബാനർജിയുടെ വിശ്വസ്തരിൽ പ്രധാനിയായിരുന്ന സോണാലി ഗുഹ നാല് തവണ തൃണമൂൽ എംഎൽഎയായി നിയമസഭയിൽ എത്തിയിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം ലഭിക്കാത്തതിൻറെ പേരിലാണ് ഗുഹ ബിജെപിയിൽ ചേർന്നത്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here