Advertisement

ആ കണ്ണുനീർ സ്വീകരിക്കുന്നു; സത്യമോ വ്യാജമോ ആയികൊള്ളട്ടെ; മോദിയെ പിന്തുണച്ച് കങ്കണ

May 23, 2021
Google News 1 minute Read

പ്രധാനമന്ത്രി നരേന്ദ്ര മോദി വികാരാധീനനായ സംഭവം സൈബർ ഇടത്തിൽ കടുത്ത വിമർശനത്തിനാണ് ഇടയാക്കിയത്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അടക്കം മോദിയെ പരിഹസിച്ചു. മോദിയുടേത് മുതലക്കണ്ണീരാണെന്നുള്ള പരിഹാസവും രാജ്യം ഏറ്റെടുത്തു.

എന്നാൽ പ്രധാനമന്ത്രിയെ പിന്തുണച്ച് വന്നിരിക്കുകയാണ് നടി കങ്കണ റണാവത്ത്. മോദിയുടെ കണ്ണുനീർ താൻ സ്വീകരിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം കങ്കണ ഫേസ്ബുക്കിൽ കുറിച്ചു. മനസ്സിന്റെ വേദന മാറാൻ ചിലർക്ക് ദുഃഖം പങ്കിട്ടെ മതിയാവൂ എന്നും അവർ പറഞ്ഞു.

കങ്കണയുടെ ഫേസ്ബുക് കുറിപ്പ്;

‘കണ്ണുനീർ സത്യമോ വ്യാജമോ ആയിക്കോട്ടെ. നിങ്ങൾ അതിന്റെ യാഥാർഥ്യം അറിയാൻ ടിയർ ഡിറ്റക്ടർ പരിശോധന നടത്തുകയാണോ ചെയ്യുക, അതോ മറ്റുള്ളവരുടെ ദുഃഖത്തെ അംഗീകരിക്കുകയും അതിൽ വിഷമിക്കുകയും ചെയ്യുന്ന വ്യക്തിയുടെ വൈകാരികതയെ സ്വീകരിക്കുകയാണോ ചെയ്യുക. മനസ്സിന്റെ വേദന മാറാൻ ചിലർക്ക് ദുഃഖം പങ്കിട്ടെ മതിയാവൂ.

ആ കണ്ണുനീർ അറിയാതെയാണോ അറിഞ്ഞുകൊണ്ടാണോ വന്നത് എന്നതിന് എന്താണ് പ്രാധാന്യം? അത് ഇത്ര വലിയ കാര്യമാണോ? ചിലർ എല്ലാ പ്രശ്നത്തിനും പരിഹാരം കാണുന്നവരാണ്. പ്രധാനമന്ത്രിയോട് ഞാൻ പറയുന്നു. അങ്ങയുടെ കണ്ണുനീർ ഞാൻ സ്വീകരിക്കുന്നു. എന്റെ ദുഃഖം പങ്കിടാൻ ഞാൻ അങ്ങയെ അനുവദിച്ചിരിക്കുന്നു. ജയ് ഹിന്ദ്.’

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here