കൊടകര കുഴല്‍പ്പണക്കേസ്; ബിജെപി സംസ്ഥാന നേതാക്കള്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായേക്കും

കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി സംസ്ഥാന നേതാക്കള്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായേക്കും. ബിജെപി സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി എം ഗണേശന്‍, ബിജെപി സ്റ്റേറ്റ് ഓഫീസ് സെക്രട്ടറി ഗിരീഷ് എന്നിവരോടാണ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശം നല്‍കിയത്. ധര്‍മരാജന്റെയും സുനില്‍ നായിക്കിന്റെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇരുവരെയും ചോദ്യം ചെയ്യുന്നത്.
ഇന്ന് തൃശൂര്‍ പൊലീസ് ക്ലബ്ബില്‍ ഹാജരാകാനാണ് നിര്‍ദേശം. എന്നാല്‍ ഇവര്‍ ചോദ്യം ചെയ്യലിന് ഹാജരാകുമോ എന്നകാര്യത്തില്‍ ഉറപ്പില്ല. ഇരുവരും ഹാജരാകുന്നത് സംബന്ധിച്ച് ആര്‍എസ്എസ്- ബിജെപി നേതൃത്വവുമായി കൂടിയാലോചന നടത്തിയതയാണ് വിവരം. സംസ്ഥാനത്ത് ബിജെപിയുടെ നിയമസഭാ തെരഞ്ഞെടുപ്പ് ഫണ്ട് കൈകാര്യം ചെയ്തതില്‍ പ്രധാനപങ്ക് നിര്‍വഹിച്ചത് ഗണേശനാണ്.
ബിജെപി തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ ആര്‍ ഹരി, ട്രഷറര്‍ സുജയ് സേനന്‍, ബിജെപി പ്രാദേശിക നേതാവ് കാശിനാഥന്‍ എന്നിവരെ അന്വേഷണസംഘം ഇന്നലെ ചോദ്യം ചെയ്തിരുന്നു. പണത്തിന്റെ ഉറവിടം സംബന്ധിച്ചും ആര്‍ക്ക് വേണ്ടിയാണ് പണം കൊണ്ടുവന്നത് എന്നത് സംബന്ധിച്ചും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. കൂടാതെ പാര്‍ട്ടി നേതൃത്വത്തിന് പണമിടപാടിലെ പങ്ക് എത്രത്തോളം ഉണ്ട് എന്നും വിശദമായി അന്വേഷിക്കും.
Story Highlights: kodakara case, bjp kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here