കൊലപാതകക്കേസ് : ഒളിമ്പ്യൻ സുശീൽ കുമാറിനെ ആറ് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

മുൻ ദേശീയ ജൂനിയര്‍ ഗുസ്‌തി ചാമ്പ്യന്‍ സാഗര്‍ റാണയെ കൊലപ്പെടുത്തിയെന്ന കേസിൽ ഒളിമ്പ്യൻ സുശീൽ കുമാറിനെ ആറ് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഡൽഹിയിലെ മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി.
പന്ത്രണ്ട് ദിവസത്തെ കസ്റ്റഡിയാണ് ഡൽഹി പൊലീസിന്റെ സ്പെഷ്യൽ സെൽ ആവശ്യപ്പെട്ടത്. ഗൂഢാലോചന അടക്കം കാര്യങ്ങൾ പുറത്തുകൊണ്ടുവരാൻ കസ്റ്റഡി ആവശ്യമാണ്. സാഗർ റാണയെ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിക്കാൻ സുശീൽ കുമാർ കൂട്ടാളികളോട് ആവശ്യപ്പെട്ടുവെന്ന് പ്രോസിക്യൂഷൻ ആരോപിച്ചു.
ഈ മാസം നാലിന് ഡൽഹിയിലെ ഛത്രസാൽ സ്റ്റേഡിയത്തിലെ പാര്‍ക്കിങ് മേഖലയിൽ വച്ച് സുശീൽ കുമാറും കൂട്ടാളികളും, സാഗര്‍ റാണയെയും സുഹൃത്തുക്കളെയും ക്രൂരമായി മർദിച്ചെന്നാണ് ആരോപണം. അടുത്ത ദിവസം സാഗർ റാണ മരിച്ചതോടെ ഒളിവിൽ പോയ സുശീൽ കുമാറിനെ, പടിഞ്ഞാറൻ ഡൽഹിയിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
Story Highlights: olympian susheel kumar in six days police custody
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here