ബൈക്കില്‍ കെട്ടിയിട്ട് നായയെ റോഡിലൂടെ വലിച്ചിഴച്ചു; രണ്ട് പേര്‍ അറസ്റ്റില്‍

ബൈക്കിനു പിന്നില്‍ നായയെ കെട്ടിവലിച്ച രണ്ട് പേര്‍ അറസ്റ്റില്‍. ബൈക്കിന് പിന്നിലിരുന്ന പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുള്‍പ്പെടെയാണ് പോലീസിന്റെ പിടിയിലായത്.നായ ചെരുപ്പ് കടിച്ചുപറിച്ചതിന്റെ പ്രതികാരം തീര്‍ക്കുകയായിരുന്നുവെന്ന് മംഗളൂരു ഡി.സി.പി ഹരിറാം ശങ്കര്‍ പറഞ്ഞു.സി.സി.ടി.വി. ക്യാമറയിലെ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
ബൈക്കിന് പിന്നില്‍ നായയെ കെട്ടിയിട്ട് ഒരു കിലോ മീറ്ററോളം വലിച്ചു കൊണ്ടുപോകുകയായിരുന്നു. മംഗളൂരു കൊന്‍ചാടിയിലെ ഡോക്ടറുടെ ഫാം ഹൗസിലെ ജീവനക്കാരനായ കലബുറഗി സ്വദേശിയായ ഏരയ്യയും പ്രായപൂര്‍ത്തിയാകാത്ത മറ്റൊരാളുമാണ് പിടിയിലായത്.
ദേഹത്ത് നിന്നും രക്തം വാര്‍ന്ന രീതിയില്‍ നായ പോകുന്നത് കണ്ടവര്‍ ആനിമല്‍ കെയര്‍ ട്രസ്റ്റില്‍ വിവരം അറിയിക്കുകയായിരുന്നു. നായയെ ഇതുവരെ കണ്ടെത്തിയിട്ടില്ല. മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമപ്രകാരവും ലോക്ക് ഡൗണ്‍ ലംഘിച്ചതിന് ദുരന്ത നിവാരണ നിയമ പ്രകാരവും പൊലീസ് കേസെടുത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here