സതീശന്‍റെ നിയമനം ഗ്രൂപ്പിസം ഇല്ലാതാക്കാനുള്ള നല്ല തുടക്കം; വി.എം സുധീരന്‍

പ്രതിപക്ഷ നേതാവായി വി.ഡി സതീശനെ തെരഞ്ഞെടുത്തതിന് പിന്നാലെ ഗ്രൂപ്പുകള്‍ക്ക് എതിരെ വിമര്‍ശനവുമായി വി എം സുധീരന്‍. പ്രവർത്തകർ ഒറ്റക്കെട്ടായി ഗ്രൂപ്പിസത്തെ തള്ളിപ്പറഞ്ഞെന്നും ഗ്രൂപ്പിസം ഇല്ലാതാക്കാനുള്ള നല്ല തുടക്കമാണ് സതീശൻ്റെ നിയമനമെന്നും സുധീരന്‍ പറഞ്ഞു. ഹൈക്കമാൻഡ് തീരുമാനം എല്ലാവരും ആഗ്രഹിച്ചതാണെന്നും സുധീരൻ കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പിൽ പോലും കഴിവുള്ളവർ ഗ്രൂപ്പിസം കാരണം പിന്തള്ളപ്പെട്ടു. ഗ്രൂപ്പ് മാനേജർമാരുടെ താൽപര്യം മാത്രമായിരുന്നു ഘടകം. പാർട്ടിയിൽ അടി മുതൽ മുടി വരെ മാറ്റം വരണം. എന്നാല്‍ ആരെയും ഉപദ്രവിച്ചു കൊണ്ടാവരുത് മാറ്റമെന്നും സുധീരന്‍ പറഞ്ഞു.
Story Highlights: V M Sudheeran Congrats V D Satheesan
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here