24
Jun 2021
Thursday

കെപിസിസി നേതൃമാറ്റം ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് വി ഡി സതീശന്‍

v d satheesan

കെപിസിസി നേതൃമാറ്റം ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുതിര്‍ന്ന നേതാക്കളുമായി ആലോചിച്ചാകും തീരുമാനങ്ങള്‍. മുതിര്‍ന്നവരെയും രണ്ടാം തലമുറക്കാരെയും ഒന്നിച്ചുകൊണ്ടുപോകും. ക്രിയാത്മക പ്രതിപക്ഷമാകും. ഭരണപക്ഷത്തിന് ഉപാധികളില്ലാത്ത പിന്തുണ നല്ല കാര്യങ്ങളില്‍ ഉണ്ടാകും. ജനം ബുദ്ധിമുട്ട് അനുഭവിക്കുന്ന സമയത്ത് തമ്മിലടിച്ചാല്‍ ജനം പുച്ഛിക്കുമെന്നും വി ഡി സതീശന്‍.

അതേസമയം മുതിര്‍ന്ന നേതാക്കളെ അദ്ദേഹം പിന്തുണ തേടി സന്ദര്‍ശിച്ചു. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെയും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെയും കണ്ടു. കെപിസിസി പ്രസിഡന്റിനെ ഓഫീസില്‍ വച്ചും കെ സി വേണുഗോപാലിനെ വസതിയിലുമെത്തിയാണ് സന്ദര്‍ശിച്ചത്. വി ഡി സതീശന്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയുമായി നാളെ കൂടിക്കാഴ്ച നടത്തും.

Story Highlights: v d satheesan, congress, kpcc

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top