മുംബൈ ബാർജ് അപകടത്തിൽ ഒരു മലയാളി കൂടി മരിച്ചു

മുംബൈ ബാർജ് അപകടത്തിൽ ഒരു മലയാളി കൂടി മരിച്ചതായി സ്ഥിരീകരിച്ചു. അടൂർ പഴകുളം സ്വദേശി വിവേക് സുരേന്ദ്രനാണ് മരിച്ചത്. 8 മലയാളികൾ ഉൾപ്പെടെ 86 പേർ ബാർജ് ദുരന്തത്തിൽ മരിച്ചു. അപകടത്തിൽ പെട്ട മുഴുവൻ പേരെയും കണ്ടെത്തിക്കഴിഞ്ഞതായി നാവികസേനാ വക്താവ് അറിയിച്ചു.
മുംബൈ ബാർജ് അപകടത്തിൽ അടൂർ പഴകുളം സ്വദേശി വിവേക് സുരേന്ദ്രൻ മരിച്ചതായി സ്ഥിരീകരിച്ചു. മാത്യു അസോസിയേറ്റ്‌സ് കമ്പനിയിലെ സേഫ്റ്റി ഓഫീസറയിരുന്നു വിവേക്. വിവേകിന്റെ സഹോദരൻ മുംബൈയിൽ എത്തി മൃതദേഹം തിരിച്ചറിഞ്ഞു. 8 മലയാളികളടക്കം 86 പേരാണ് അപകടത്തിൽ മരിച്ചത്. അപകടത്തിൽ പെട്ട മുഴുവൻ പേരെയും കണ്ടെത്തിയെന്ന് നാവികസേന അറിയിച്ചു. P 305 ബാർജിലെ 261പേരും, വരപ്രദ ടഗ് ബോട്ടിലെ 13 പേരുമാണ് അപകടത്തിൽ പെട്ടത്.
188 പേരെ കടലിൽ നിന്നും രക്ഷിച്ചു. 70 മൃതദേഹങ്ങൾ കടലിൽ നിന്നും കണ്ടെത്തി. 8 മൃതദേഹങ്ങൾ ഗുജറാത്തിലെ വത്സാദ് തീരത്തും നിന്നും 8 മൃതദേഹങ്ങൾ മഹാരാഷ്ട്രയിലെ റായ്ഗഡ് തീരത്തും കണ്ടെത്തിയതായി നാവികസേനാ വക്താവ് അറിയിച്ചു. എന്നാൽ കണ്ടെത്തിയ മുഴുവൻ മൃതദേഹങ്ങളും തിരിച്ചറിഞ്ഞതിനു ശേഷമേ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകൂ.
Story Highlights: Another Keralite dies in Mumbai barge accident
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here