കൊവിഡ് പ്രതിരോധം; സഹായം പ്രഖ്യാപിച്ച് ബിസിസിഐ

രാജ്യത്ത് ഓക്സിജൻ ക്ഷാമം അതിരൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സഹായം പ്രഖ്യാപിച്ച് ബിസിസിഐ. കൊവിഡ് പ്രതിരോധത്തിനായി 10 ലിറ്റർ വീതമുള്ള രണ്ടായിരം ഓക്സിജൻ കോൺസൺട്രേറ്റുകൾ സംഭാവന ചെയ്യുമെന്ന് ബിസിസിഐ പ്രഖ്യാപിച്ചു. അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ ഓക്സിജൻ കോൺസൺട്രേറ്റുകളുടെ വിതരണം പൂർത്തിയാക്കുമെന്നും ബിസിസിഐ ട്വിറ്ററിൽ
കൊവിഡ് മഹാമാരിയുടെ കാലത്ത് രാജ്യത്തെ ആരോഗ്യ പ്രവർത്തകർ നടത്തുന്ന പ്രവർത്തനങ്ങളെ ബിസിസിഐ അഭിനന്ദിച്ചു. ആരോഗ്യപ്രവർത്തകരാണ് രാജ്യത്തിന്റെ മുൻനിര പോരാളികളെന്നും അവരെ സംരക്ഷിക്കാൻ സാധ്യമാവുന്നതെല്ലാം ചെയ്യണമെന്നും ബിസിസിഐ വ്യക്തമാക്കി.
ഓക്സിജൻ ക്ഷാമം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് അത്യാവശ്യക്കാരെ കണ്ടെത്തി ഓക്സിജൻ കോൺസൺട്രേറ്റുകൾ വിതരണം ചെയ്യാൻ തീരുമാനിച്ചതെന്നും എല്ലാവരും തോളോടു തോൾ ചേർന്ന് നിന്ന് ഈ മഹാമാരിയെ നമുക്ക് പ്രതിരോധിക്കണമെന്നും ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പറഞ്ഞു. മഹാമാരിയെ ചെറുക്കാൻ ക്രിക്കറ്റ് ലോകത്തുനിന്ന് എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
Story Highlights: Covid-19 BCCI to donate 2000 oxygen concentrators
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here