മെന്റൽ മാത്ത്; ഓട്ടിസമുള്ള 11 വയസുകാരിക്ക് ഗിന്നസ് റെക്കോർഡ്

11 വയസുള്ള പല കുട്ടികളെയും പോലെയാണ് സന ഹിരേമത്ത്. പുറത്ത് പോകാനും ഐപാഡിൽ വീഡിയോ കാണാനുമൊക്കെ സന ഇഷ്ടപെടുന്നു. പക്ഷേ മറ്റുള്ളവരിൽ നിന്ന് അവളെ വ്യത്യസ്തയാക്കുന്ന ഒരു കാര്യം, കാൽക്കുലേറ്ററിന്റെയും പേനയുടെയും പേപ്പറിന്റെയും ഒരു സഹായവുമില്ലാതെ ഏത് ഗണിത പ്രശ്‌നവും സനയ്ക്ക് പരിഹരിക്കാൻ കഴിയും.
സനയുടെ അമ്മ പ്രിയ ഹിരേമത്ത് പറയുന്നത് വളരെ ചെറുപ്പത്തിൽ തന്നെ ഗണിത ശാസ്ത്രം സന അവളുടെ കൈ പിടിയിൽ ഒതുക്കിയെന്നാണ്.
പതിനൊന്നാം വയസിൽ എം.ഐ.ടി. യിൽ ഒരു എഞ്ചിനീയറിംഗ് വിദ്യാർത്ഥി പരിഹരിക്കുന്ന ഗണിത പ്രശ്‌നങ്ങൾ സന നിഷ്പ്രയാസം പരിഹരിക്കുന്നു.
രണ്ട് വയസുള്ളപ്പോളാണ് സന ഓട്ടിസ്റ്റിക് ആണെന്ന് കണ്ടെത്തുന്നത്. വൈകല്യത്തെ തുടർന്ന് സന രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ ഗണിതത്തിൽ തോറ്റിരുന്നു. അങ്ങനെയാണ് സനയിൽ അവർ ഗണിതം തന്നെ പരീക്ഷിച്ചു നോക്കിയത് എന്ന് മാതാപിതാക്കളായ പ്രിയയും ഉദയും പറഞ്ഞു
“അവൾ മറ്റ് കുട്ടികളിൽ നിന്ന് വ്യത്യസ്തയായിരുന്നു,” ഉദയ് തുടർന്നു. “അത് വ്യക്തമായിരുന്നു, പക്ഷേ വ്യക്തമല്ലാത്തത് അവൾ ഗണിതത്തിൽ എത്രമാത്രം കഴിവുള്ളവളായിരുന്നു എന്നതാണ്.”
ഗൂഗിൾ റാൻഡം നമ്പറുകൾ സൃഷ്ടിച്ച് ഗുണിക്കാൻ ആവശ്യപ്പെടുകയും അവ 2 മിനിറ്റിനുള്ളിൽ പരിഹരിക്കുകയും ചെയ്തു. ഒരു ഗുണന പ്രശ്നം വേഗത്തിൽ പരിഹരിക്കാനുള്ള സനയുടെ കഴിവ് ഏറ്റവും വലിയ മെന്റൽ മാത്ത് ഗുണന പ്രശ്നത്തിന് ഗിന്നസ് റെക്കോർഡ് നേടി.
കിരീടം നേടാൻ, അവൾക്ക് 10 മിനിറ്റിനുള്ളിൽ 12 അക്കങ്ങൾ ഗുണിക്കണം.
വാക്കുകളിലൂടെ സനയെ മനസ്സിലാക്കാനുള്ള അവരുടെ കഴിവാണ് ഏക പരിമിതിയെന്ന് ഉദയ് പറഞ്ഞു. അവളുടെ കഴിവ് 11 വയസുകാരിയെ മറികടക്കുന്നുണ്ടെങ്കിലും ആശയവിനിമയ കഴിവുകൾ കാരണം അവളെ മുന്നോട്ട് കൊണ്ടുപോകാൻ അവർ ആഗ്രഹിക്കുന്നില്ലെന്ന് പ്രിയയും ഉദയും പറഞ്ഞു.
സന ബുദ്ധിമുട്ടുന്ന മേഖലകൾ മെച്ചപ്പെടുത്തുന്നതിനായി തുടർന്നു പ്രവർത്തിക്കാനുള്ള തീരുമാനത്തിലാണ് പ്രിയയും ഉദയും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here