കർഷകരുടെ കരിദിന പ്രതിഷേധം; പിന്തുണ പ്രഖ്യാപിച്ച് പ്രതിപക്ഷ പാർട്ടികൾ
കേന്ദ്ര സർക്കാറിന്റെ കാർഷിക നിയമങ്ങൾക്കെതിരെ സംയുക്ത കിസാൻ മോർച്ച പ്രഖ്യാപിച്ച രാജ്യ വ്യാപക പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രതിപക്ഷ പാർട്ടികൾ. മെയ് 26ന് നടത്തുന്ന പ്രതിഷേധത്തിന് 12 പ്രതിപക്ഷ പാർട്ടികളാണ് പിന്തുണ പ്രഖ്യാപിച്ചത്.
പ്രതിപക്ഷ പാർട്ടികൾ സംയുക്തമായി പ്രസ്താവനയിറക്കിയാണ് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരിക്കുന്നത്. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി,സിപിഐ ദേശീയ സെക്രട്ടറി ഡി രാജ, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. എച്ച് ഡി ദേവഗൗഡ (ജെഡിഎസ്), ശരദ് പവാർ (എൻസിപി), ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി (തൃണമൂൽ കോൺഗ്രസ്), മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ (ശിവസേന), തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ (ഡിഎംകെ), ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറൻ (ജെഎംഎം), ഫറൂഖ് അബ്ദുള്ള (ജെകെപിഎ) തേജസ്വി യാദവ്(ആർജെഡി) എന്നിവാണ് പ്രവ്സ്താവനയിൽ ഒപ്പുവച്ചിരിക്കുന്നത്.
കർഷക സമരം ആറാം മാസം തികയുന്ന മെയ് 26 കരിദിനമായി ആചരിക്കുമെന്ന് കഴിഞ്ഞദിവസം സംയുക്ത കിസാൻ മോർച്ച അറിയിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here