Advertisement

പി.സി വിഷ്ണുനാഥ് യുഡിഎഫിന്റെ സ്പീക്കർ സ്ഥാനാർത്ഥി

May 24, 2021
1 minute Read

കുണ്ടറ എംഎൽഎ പി.സി വിഷ്ണുനാഥിനെ യുഡിഎഫ് സ്പീക്കർ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. ഇതോടെ സ്പീക്കർ സ്ഥാനത്തേക്കുള്ള മത്സരം ഏകകണ്‌ഠേനയാകില്ല എന്നുറപ്പായി. എം.ബി രാജേഷ് ആണ് ഇടതുമുന്നണി സ്പീക്കർ സ്ഥാനാർത്ഥി. നാളെയാണ് സ്പീക്കർ തെരഞ്ഞെടുപ്പ്. ഇന്നുച്ചയ്ക്ക് പന്ത്രണ്ട് മണി വരെയാണ് സ്പീക്കർ സ്ഥാനത്തേക്കുള്ള നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി.


കുണ്ടറ നിയമസഭാ മണ്ഡലത്തിൽ നിന്നും ജെ. മേഴ്‌സിക്കുട്ടിയമ്മയെ പരാജയപ്പെടുത്തിയാണ് പി.സി വിഷ്ണുനാഥ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

Story Highlights: pc vishnunadh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top