സിംബാബ്‌വെ ടീമിനുള്ള ഷൂസുകൾ കയറ്റി അയച്ച് പ്യൂമ

സ്പോൺസർമാർ ഇല്ലാത്തതിനാൽ ഷൂ പശവച്ച് ഒട്ടിച്ച് ക്രിക്കറ്റ് കളിക്കേണ്ട ദുരവസ്ഥ വിവരിച്ച സിംബാബ്‌വെ ക്രിക്കറ്റ് താരം റയാൻ ബേളിൻ്റെ ട്വീറ്റ് ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെ സിംബാബ്‌വെ ടീമിനുള്ള ഷൂസുകൾ നൽകാൻ തയ്യാറാണെന്ന് പ്രമുഖ കായികോപകരണ നിർമാതാക്കളായ പ്യൂമ അറിയിച്ചു. ഇതും വലിയ രീതിയിൽ ചർച്ചയായി. ഇതിനു പിന്നാലെ ടീമിനുള്ള ഷൂസുകൾ കയറ്റി അയച്ചു എന്ന് പ്യൂമ അറിയിച്ചിരിക്കുകയാണ്.
‘റയാൻ ബേളിനും ടീം അംഗങ്ങൾക്കുമുള്ള ഷൂസുകൾ കയറ്റി അയച്ചു. നിറം ജഴ്സിയുടെ നിറവുമായി യോജിക്കുമെന്ന് കരുതുന്നു’- എന്ന വിവരണത്തോടെ പ്യൂമ ക്രിക്കറ്റ് തങ്ങളുടെ ട്വിറ്റർ ഹാൻഡിലിലാണ് വിവരം അറിയിച്ചത്. ഇന്ത്യൻ ക്രിക്കറ്റ് താരം ലോകേഷ് രാഹുൽ ഈ ട്വീറ്റിനു റിപ്ലേ നൽകിയിട്ടുണ്ട്.
ഞങ്ങൾക്ക് സ്‌പോൺസർമാരെ കിട്ടാൻ എന്തെങ്കിലും വഴിയുണ്ടോ? എന്നാൽ, ഓരോ പരമ്പരയ്ക്കുശേഷവും ഇങ്ങനെ ഷൂവിന് പശ ഒട്ടിക്കേണ്ട ഗതികേട് ഒഴിവാക്കാമായിരുന്നു എന്നായിരുന്നു റയാൻ ബേൾ ട്വീറ്റ് ചെയ്തത്. ഇതോടൊപ്പം കീറിയ ഷൂവിന്റെ ചിത്രവും പങ്കുവച്ചു.
ട്വീറ്റ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തതോടെയാണ്ലോകോത്തര കായികോപകരണ നിർമാതാക്കളായ പ്യൂമ ടീമിന്റെ സ്‌പോൺസർഷിപ്പ് ഏറ്റെടുത്തത്.പശ എടുത്തെറിഞ്ഞേക്കൂ, നിങ്ങളുടെ കാര്യം ഞങ്ങൾ ഏറ്റു എന്നായിരുന്നു റയാൻ ബേളിനെ ടാഗ് ചെയ്ത് പ്യൂമ ക്രിക്കറ്റിൻറെ പ്രതികരണം.
Story Highlights: Puma exports shoes for Zimbabwe team
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here