വൈറലായി സന്ന്യാസിയുടെ ആര്യവേപ്പ് മാസ്ക്

രാജ്യത്തെ കൊവിഡ് മഹാമാരി വ്യാപിച്ചത് മുതൽ ഒഴിച്ചുക്കൂടാനാകാത്ത ഒന്നായി മാസ്ക് മാറിയിരുന്നു. മാസ്കുകൾ നമ്മുടെ നിത്യ ജീവിതത്തിന്റെ ഒരു ഭാഗമായി മാറി. പല തരത്തിലുള്ള മാസ്‌ക്കുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. എന്നാൽ ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് യൂ.പി. യിലെ ഒരു സന്ന്യാസി ധരിച്ച മസ്‌കാണ്.
ആര്യവേപ്പിലയും തുളസിയിലയും വെച്ചാണ് അദ്ദേഹം മാസ്ക് നിർമിച്ചിരിക്കുന്നത്. കാവി വസ്ത്രധാരിയായ സന്ന്യാസി ആര്യവേപ്പ് മാസ്ക് ധരിച്ച് റോഡിൽ നിൽക്കുന്നത് വീഡിയോയിൽ കാണാം. ഉത്തർപ്രദേശിലെ സീതാപൂർ ജില്ലയിലെ ബസ് സ്റ്റാൻഡിലാണ് സന്ന്യാസിയെ കണ്ടത്.
വീഡിയോ ചിത്രീകരിച്ചയാൾ മാസ്ക് എങ്ങനെയാണ് നിർമിച്ചതെന്ന് ചോദിക്കുമ്പോൾ ആര്യവേപ്പിലയും തുളസിയും കൊണ്ട് താൻ നിർമ്മിച്ചതാണെന്ന് അദ്ദേഹം മറുപടി പറഞ്ഞു. വാർധക്യകാല രോഗങ്ങൾക്ക് വേപ്പില അത്യുത്തമം ആണെന്നും, സർജിക്കൽ തുണി മാസ്കുകളെക്കാൾ ഇത് ഫലപ്രദമാണെന്നും സന്ന്യാസി അവകാശപ്പെടുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here