കോൺഗ്രസ് മരണങ്ങൾ ആഘോഷിക്കുകയാണ്; സോണിയാ ഗാന്ധിയെ ധൃതരാഷ്ട്രരെന്ന് വിളിച്ച് ശിവരാജ് സിംഗ് ചൗഹാൻ

കോൺഗ്രസ് നേതാവ് കമൽനാഥിന്റെ വിവാദ പ്രസ്താവനയിൽ മൗനം പാലിച്ചതിനെതിരെ കോൺഗ്രസിനെ വിമർശിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. കോൺഗ്രസ് മരണങ്ങൾ ആഘോഷിക്കുകയാണെന്നും സോണിയാ ഗാന്ധി ധൃതരാഷ്ട്രരെ പോലെ അന്ധയാണെന്നും ശിവരാജ് സിംഗ് ചൗഹാൻ വിമർശിച്ചു.
യുദ്ധസമാനമായ സാഹചര്യത്തിൽ സർക്കാരിനും ജനങ്ങൾക്കും ഒപ്പം നിൽക്കുന്നതിന് പകരം കമൽനാഥ് അരാജകത്വങ്ങൾ സൃഷ്ടിക്കുകയാണ്. അദ്ദേഹത്തിന്റെ വിവാദ പ്രസ്താവന സോണിയാ ഗാന്ധി അംഗീകരിക്കുന്നുണ്ടോ. ഇല്ലെങ്കിൽ എന്തുകൊണ്ടാണ് കണ്ടില്ലെന്ന് നടിക്കുന്നത്. സംസ്ഥാനത്ത് കൊവിഡ് നിയന്ത്രിക്കാൻ കഴിഞ്ഞെന്നും രോഗമുക്തി നിരക്ക് ഉയർന്നെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.2 ശതമാനത്തിലെത്തിയെന്നാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്.
കൊവിഡിന്റെ ഇന്ത്യൻ വകഭേദം ശാസ്ത്രലോകം അംഗീകരിച്ചിട്ടും ബിജെപി അംഗീകരിക്കുന്നില്ലെന്നായിരുന്നു കമൽനാഥിൻറെ പ്രസ്താവന. നേരത്തെ സാമൂഹ്യമാധ്യമങ്ങളിൽ കൊവിഡ് വൈറസിന് ഇന്ത്യൻ വകഭേദമെന്ന പ്രചരണത്തിനെതിരേ കേന്ദ്രസർക്കാർ രംഗത്തെത്തിയിരുന്നു. ബി.1.617 വകഭേദം ഇന്ത്യൻ വകഭേദം അല്ലെന്നും ഇത്തരത്തിൽ ലോകാരോഗ്യ സംഘടന എവിടേയും ഉദ്ധരിച്ചിട്ടില്ലെന്നും കേന്ദ്രം പറഞ്ഞു. ഇത്തരത്തിലുള്ള എല്ലാ കണ്ടന്റുകളും നീക്കം ചെയ്യാൻ ആവശ്യപ്പെട്ട് വിവിധ സോഷ്യൽമീഡിയാ പ്ലാറ്റ്ഫോമുകൾക്ക് കത്തയച്ചു.
Story Highlights: shivraj singh chouhan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here