കൊവാക്സിന് മൂന്നാം ഡോസ്; ഡല്‍ഹി എയിംസില്‍ പരീക്ഷണം ആരംഭിച്ചു

ഇന്ത്യ വികസിപ്പിച്ച കൊവിഡ് വാക്സിനായ കൊവാക്സിന്റെ ബൂസ്റ്റര്‍ ഡോസ് പരീക്ഷണം ഡല്‍ഹി ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ആരംഭിച്ചു. 6 മാസങ്ങള്‍ക്ക് മുന്‍പ് കൊവാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ച 190 പേരാണ് ക്ലിനിക്കല്‍ പരീക്ഷണ ഘട്ടത്തില്‍ പങ്കെടുക്കുന്നത്. രാജ്യത്തെ ഒമ്പത് ഇടങ്ങളിലായി ആറ് മാസമാണ് പരീക്ഷണ കാലയളവ്. ചെന്നൈയില്‍ ഇതിനോടകം ഏഴ് പേര് ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചിട്ടുണ്ട്.
കൊവിഡിനെതിരെയുള്ള പ്രതിരോധം വര്‍ധിപ്പിക്കാനാണ് ബൂസ്റ്റര്‍ ഡോസിലൂടെ ലക്ഷ്യമിടുന്നത്. കൊവാക്സിന്റെ ആദ്യഘട്ട വാക്സിനേഷന് ശേഷം ആറോ എട്ടോ മാസങ്ങള്‍ കഴിയുമ്പോള്‍ പ്രതിരോധം വര്‍ധിപ്പിക്കാനായാണ് ബൂസ്റ്റര്‍ ഡോസ് എടുക്കുന്നത്. ഈ ഡോസ് ഫലവത്താവുകയോ ആവാതിരിക്കുകയോ ചെയ്യാം. കൂടുതല്‍ പഠനത്തിന് ശേഷം വിശദാംശങ്ങള്‍ പുറത്തുവിടാന്‍ സാധിക്കുമെന്ന് എയിംസില്‍ കൊവാക്സിന് ബൂസ്റ്റര്‍ ഡോസ് പരീക്ഷണത്തിന് നേതൃത്വം നല്കുന്ന ഡോ. സഞ്ജയ് റായ് പറഞ്ഞു.
ബൂസ്റ്റര്‍ ഡോസിന്റെ ദീര്‍ഘകാല പ്രതിരോധം, സുരക്ഷ, പ്രതികരണം എന്നിവ നിരീക്ഷിക്കാനാണ് ഈ പരീക്ഷണമെന്നും അദ്ദേഹം വ്യക്തമാക്കി.
Story Highlights: Third booster dose trial for covaxin begins at aiims
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here