Advertisement

കൊല്‍ക്കത്തയിലെ ഡോക്ടറുടെ കൊലപാതകം: സുപ്രിം കോടതി ഇടപെടലിന് പിന്നാലെ ഡല്‍ഹി എയിംസിലെ ഡോക്ടര്‍മാര്‍ പണിമുടക്കില്‍ നിന്ന് പിന്‍വാങ്ങി

August 22, 2024
3 minutes Read
Kolkata rape-murder AIIMS Delhi resident doctors end 11-day protest

സുപ്രിം കോടതി ഇടപെടലിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹി എയിംസിലെ റസിഡന്റ് ഡോക്ടര്‍മാര്‍ പണമുടക്കില്‍ നിന്നും പിന്മാറി. കോടതിയുടെ നിര്‍ദ്ദേശം അംഗീകരിച്ചു കൊണ്ടാണ് 11 ദിവസമായി തുടരുന്ന പണിമുടക്ക് അവസാനിപ്പിക്കാന്‍ ഡല്‍ഹി എയിംസിലെ റസിഡന്റ് ഡോക്ടര്‍മാരുടെ സംഘടന തീരുമാനിച്ചത്. രാജ്യതാല്‍പ്പര്യവും പൊതുസേവനത്തിന്റെ ആവേശവും കണക്കിലെടുത്താണ് തീരുമാനമെന്ന് സംഘടന അറിയിച്ചു. അതേസമയം നീതി ഉറപ്പാക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് ആര്‍ ജി കോര്‍ മെഡിക്കല്‍ കോളേജിലെ പ്രതിഷേധക്കാര്‍ അറിയിച്ചു. (Kolkata rape-murder AIIMS Delhi resident doctors end 11-day protest)

യുവ ഡോക്ടറുടെ ബലാത്സംഗ കൊലയുമായി ബന്ധപ്പെട്ട് കോളജിലെ മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിനെ തുടര്‍ച്ചയായ ഏഴാം ദിവസവും സി ബി ഐ ചോദ്യം ചെയ്യുകയാണ്.ആര്‍ ജി കര്‍ മെഡിക്കല്‍ കോളേജിന്റ സുരക്ഷ പൂര്‍ണ്ണമായും സിഐഎസ്എഫ് ഏറ്റെടുത്തു.

Read Also: ‘സിനിമയിൽ പവർ ഗ്രൂപ്പുണ്ട്, മോശം അനുഭവം ഉണ്ടായി,ഒരു സംവിധായകൻ മോശമായി പെരുമാറി’ : നടി ഉഷ

സന്ദീപ് ഘോഷിനെ നുണ പരിശോധന നടത്താന്‍ സിബിഐ കോടതിയുടെ അനുമതി തേടും എന്നാണ് സൂചന. ആര്‍ ജി കര്‍ പുതിയ പ്രിന്‍സിപ്പല്‍ സുഹൃദാ പോള്‍,ആശുപത്രി സൂപ്രണ്ട്, ബുള്‍ബുള്‍ മുഖോപാധ്യായ, ചെസ്റ്റ് മെഡിസിന്‍ ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി അരുണാവ ദത്ത ചൗധരി എന്നിവരെ സര്‍ക്കാര്‍ ചുമതലകളില്‍ നിന്നും നീക്കി.

Story Highlights : Kolkata rape-murder AIIMS Delhi resident doctors end 11-day protest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top