അഡ്മിനിസ്‌ട്രേറ്ററെ മാറ്റണം; പ്രധാനമന്ത്രിക്ക് കത്തയച്ച് ലക്ഷദ്വീപ് ബിജെപി നേതാവ്

അഡ്മിനിസ്‌ട്രേറ്റര്‍ക്ക് എതിരെ ലക്ഷദ്വീപ് ബിജെപി ഘടകം. അഡ്മിനിട്രേറ്ററായ പ്രഫുല്‍ ഗോഡ പട്ടേലിനെ പിന്‍വലിക്കണമെന്നാണ് ആവശ്യം. ലക്ഷദ്വീപില്‍ അഡ്മിനിസ്‌ട്രേറ്റര്‍ എടുത്ത വിവാദ നടപടികള്‍ ചൂണ്ടിക്കാട്ടി ബിജെപി ഘടകം ജനറല്‍ സെക്രട്ടറി എച്ച് കെ കാസിം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. അഡ്മിനിട്രേറ്റര്‍ സ്വീകരിക്കുന്നത് ജനങ്ങള്‍ക്ക് വിരുദ്ധമായ നടപടികളാണ്. പാര്‍ട്ടിയുമായി സഹകരിക്കുന്നില്ലെന്നും ആക്ഷേപം,
15 സ്‌കൂളുകള്‍ അടച്ചു പൂട്ടിയെന്നും വളരെ കുറച്ച് സമയം മാത്രമേ അഡ്മിനിട്രേറ്റര്‍ ലക്ഷദ്വീപില്‍ ചെലവഴിക്കാറുള്ളൂവെന്നും ആരോപണം. കര്‍ഷകര്‍ക്കായുള്ള പദ്ധതികള്‍ നിര്‍ത്തലാക്കി. 500ഓളം തദ്ദേശ തൊഴിലാളികളെ പിരിച്ചുവിട്ടുവെന്നും കത്തില്‍ ആരോപിക്കുന്നു.
അതേസമയം എച്ച് കെ മുഹമ്മദ് കാസിമിനെ തള്ളി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി മുത്ത് രംഗത്തെത്തി. കാസിമിന്റെ കത്ത് നേതൃത്വം അറിഞ്ഞുകൊണ്ടല്ല. അഡ്മിനിസ്‌ട്രേറ്റര്‍ക്ക് പൂര്‍ണ പിന്തുണയെന്നും അദ്ദേഹം പറഞ്ഞു.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here