ജർമൻ ഫുട്ബോൾ ടീം പരിശീലകനായി ഹാൻസി ഫ്ലിക്ക്

ജർമൻ ഫുട്ബോൾ ടീം പരിശീലകനായി മുൻ ബയേൺ മ്യൂണിക്ക് പരിശീലകൻ ഹൻസി ഫ്ലിക്ക്. മൂന്ന് വർഷത്തെ കരാറിലാണ് ഫ്ലിക്ക് ജർമനിയുമായി ധാരണ ആയിരിക്കുന്നത്. ഫ്ലിക്കിൻ്റെ നിയമനം ജർമൻ ഫുട്ബോൾ അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിലെ പരിശീലകൻ ജോക്വിം ലോയുടെ പകരക്കാരനായാണ് ഫ്ലിക്ക് സ്ഥാനമേൽക്കുക.
കഴിഞ്ഞ 15 വർഷമായി ജർമനിയുടെ പരിശീലകനാണ് ജോക്വിം ലോ. യൂറോ കപ്പിനു പിന്നാലെ ലോ സ്ഥാനമൊഴിയും. ജൂൺ 11ന് ആരംഭിക്കുന്ന യൂറോ കപ്പ് പോരാട്ടത്തിനു ശേഷം ഫ്ലിക്ക് സ്ഥാനമേൽക്കും. ബയേൺ മ്യൂണിക്കിനൊപ്പം ബുണ്ടസ് ലീഗ നേടിയതിനു പിന്നാലെയാണ് ഫ്ലിക്ക് ജർമനിയുമായി കരാർ ഒപ്പിട്ടത്. 2022ലെ ഖത്തർ ലോകകപ്പ്, 2024ലെ യൂറോ കപ്പ് പോരാട്ടങ്ങളാണ് ഹാൻസിക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളികൾ.
മുൻപ് ലോയുടെ സഹപരിശീലകനായി ഫ്ലിക്ക് ജർമൻ ടീമിനൊപ്പം പ്രവർത്തിച്ചിരുന്നു. 2006-2014 കാലയളവിലാണ് ഫ്ലിക്ക് ജർമൻ സഹപരിശീലകനായി സേവനം അനുഷ്ടിച്ചിരുന്നത്. 2014 ലോകകപ്പ് സെമിയിൽ ബ്രസീലിനെ 7-1നു തകർത്ത ജർമനിയുഇടെ കളിശൈലിക്കു പിന്നിലെ ബുദ്ധികേന്ദ്രം ഫ്ലിക്ക് ആണെന്ന് പിന്നീട് റിപ്പോർട്ടുകൾ വന്നിരുന്നത്.
Story Highlights: Hansi Flick to coach German football team
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here