Advertisement

കൊച്ചിയിൽ കൊവിഡ് ആംബുലൻസായി ഇനി ഓട്ടോകളും; 24 മണിക്കൂറും സേവനം; ഒരു വനിതയടക്കം 18 ഡ്രൈവർമാർ

May 25, 2021
0 minutes Read

വർദ്ധിച്ചുവരുന്ന കൊവിഡ് കേസുകൾക്കിടയിൽ ആംബുലൻസുകളുടെ കുറവ് പരിഹരിക്കുന്നതിന്, കേരളത്തിലെ കൊച്ചി കോർപ്പറേഷൻ ഒരു വലിയ കൂട്ടം ഓട്ടോറിക്ഷകളെ ആംബുലൻസുകളാക്കി മാറ്റി. ജില്ലാ ഓട്ടോ ഡ്രൈവേഴ്സ് സഹകരണ സംഘത്തി‍െൻറ സഹകരണത്തോടെയാണ് പദ്ധതി കൊച്ചിയിൽ നടപ്പാക്കിയത്.

പരിശീലനം ലഭിച്ച 18 ഓട്ടോ ഡ്രൈവര്‍മാര്‍ ചൊവ്വാഴ്​ച മുതല്‍ നഗരത്തി‍െൻറ വിവിധ ഭാഗങ്ങളില്‍ കൊവിഡ് പ്രതിരോധത്തിനായി സജ്ജരായുണ്ടാകും. എറണാകുളം ടൗണ്‍ഹാളിൽ നടന്ന ചടങ്ങില്‍ മേയര്‍ എം. അനില്‍കുമാര്‍ പദ്ധതിക്ക് ഔപചാരിക തുടക്കം കുറിച്ചു.

ഈ ഓട്ടോറിക്ഷാ ആംബുലൻസുകൾ പ്രാഥമികമായി കൊവിഡ് രോഗികളെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും വീട്ടിൽ ചികിത്സയിലുള്ള രോഗികൾക്ക് മരുന്നുകൾ എത്തിക്കുകയും ചെയ്യും. മരുന്നുകളോടും ഉപകാരണങ്ങളോടും കൂടിയാണ് ഓട്ടോ ആംബുലൻസ് സജ്ജമാക്കിയിരിക്കുന്നത്. ഓട്ടോ അംബുലന്‍സില്‍ പോര്‍ട്ടബില്‍ ഓക്സിജന്‍ കാബിനുകള്‍, പള്‍സ് ഓക്സിമീറ്റര്‍, ഇന്‍ഫ്ര റെഡ് തെര്‍മോമീറ്റര്‍ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.

24 മണിക്കൂറും സേവനം ലഭ്യമാകും. ഒരു വനിതയടക്കം 18 ഡ്രൈവര്‍മാരാണ് ​സന്നദ്ധ പ്രവർത്തകരായി മുന്നോട്ട് വന്നത്.

മെയ് 22 ന് ഡ്രൈവർമാർക്ക് സേവനത്തിലുടനീളം ധരിക്കേണ്ട സംരക്ഷണ കിറ്റുകൾ കൈമാറി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top