തൃശൂരിൽ ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചു

ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിക്കപ്പെട്ടിരുന്ന തൃശൂരിൽ ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചു. പലചരക്ക്, പച്ചക്കറി കടകൾക്ക് തിങ്കൾ, ബുധൻ, ശനി ദിവസങ്ങളിൽ തുറന്നു പ്രവർത്തിക്കാം. മൽസ്യം, മാംസം എന്നിവ വിൽപന നടത്തുന്ന കടകൾക്ക് ബുധൻ, ശനി ദിവസങ്ങളിലാണ് തുറക്കാൻ അനുമതിയുള്ളത്. ഹോം ഡെലിവറി മാത്രമേ ഇവിടങ്ങളിൽ അനുവദിക്കൂ.
ഇലക്ട്രിക്കൽ, പ്ലബിങ്ങ്, പെയിന്റിങ്ങ് കടകൾ ചൊവ്വ, വ്യാഴം ദിവസങ്ങളിൽ പ്രവർത്തിപ്പിക്കാം. ബേക്കറികൾ വ്യാഴം, ശനി ദിവസങ്ങളിൽ തുറക്കാം. തുണിക്കട, സ്വർണക്കട എന്നിവ ബുധനാഴ്ച രാവിലെ എട്ട് മുതൽ വൈകിട്ട് ഏഴു വരെ തുറന്നുപ്രവർത്തിക്കാം. വർക് ഷോപ്പ്, പഞ്ചർ കടകൾ ചൊവ്വ, വ്യാഴം, ഞായർ ദിവസങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് അഞ്ച് വരെ തുറക്കാം. കെട്ടിട നിർമാണത്തിന് അനുമതിയില്ല. ഹോട്ടലുകളിൽ പാഴ്‌സൽ സർവീസ് മാത്രമേ അനുവദിക്കൂ.
സൂപ്പർ മാർക്കറ്റുകൾ രാവിലെ 9 മുതൽ ഉച്ചക്ക് ഒരു മണിവരെ തുറന്നുപ്രവർത്തിക്കാം. ഹോം ഡെലിവറി മാത്രമേ അനുവദിക്കൂ. പണ്ടം പണയ സ്ഥാപനങ്ങൾ ബുധനാഴ്ചകളിൽ ഒൻപതു മുതൽ ഏഴു വരെ തുറക്കാം. പ്രിന്റിങ്ങ് പ്രസ്, ഫോട്ടോ സ്റ്റുഡിയോ എന്നിവകൾക്ക് തിങ്കൾ, വെള്ളി ദിവസങ്ങളിൽ എട്ട് മുതൽ ഒന്നു വരെ തുറക്കാവുന്നതാണ്. കണ്ണടക്കടകൾ തിങ്കൾ,വ്യാഴം ദിവസങ്ങളിൽ ഒൻപതു മുതൽ ഒന്നു വരെ തുറന്നു പ്രവർത്തിക്കാം. വിവാഹങ്ങൾക്ക് പത്ത് പേർക്ക് വരെ പങ്കെടുക്കാൻ അനുമതി നൽകിയിട്ടുണ്ട്. മലഞ്ചരക്ക് കടകൾക്ക് ശനിയാഴ്ച്ച എട്ടു മുതൽ അഞ്ചു വരെ പ്രവർത്തിക്കാം.
Story Highlights: Lockdown concessions announced in Thrissur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here