ഗാസയുടെ പുനർനിർമാണത്തിന് സംഭാവന നൽകുമെന്ന് ആന്റണി ബ്ലിൻകെൻ

ഗാസയുടെ പുനർനിർമാണത്തിന് അമേരിക്ക ശ്രദ്ധേയമായ സംഭാവന നൽകുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിൻകെൻ. അന്തസോടെ ജീവിക്കാൻ ഇസ്രയേലികൾക്കും പലസ്തീനികൾക്കും അവകാശമുണ്ടെന്നും ബ്ലിൻകെൻ പറഞ്ഞു.
പലസ്തീനികളെ പ്രകോപിപ്പിച്ച മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നയങ്ങളെ തള്ളിക്കൊണ്ടാണ് ആന്റണി ബ്ലിൻകെന്റെ നീക്കം. പലസ്തീനികൾക്ക് നയതന്ത്ര മാർഗമായി പ്രവർത്തിച്ചിരുന്ന ജറുസലേം കോൺസുലേറ്റ് തുറക്കാനുള്ള നടപടി ഉടൻ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. വെസ്റ്റ് ബാങ്ക് സിറ്റി റമല്ലയിൽ വെച്ച് പലസ്തീൻ പ്രസിഡന്റ് മഹമൂദ് അബ്ബാസുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഗാസയ്ക്ക് നൽകുന്ന സാമ്പത്തിക സഹായത്തെക്കുറിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി നിലപാടറിയിച്ചു.

ഗാസയ്ക്ക് അടിയന്തര സഹായത്തിനായി 5.5 മില്യൺ ഡോളർ ഉടൻ നൽകും. അതിന് ശേഷം ഈ വർഷം തന്നെ 75 മില്യൺ ഡോളർ വികസന പ്രവർത്തനങ്ങൾക്കായി നൽകും. യുഎസ് സ്റ്റേറ്റ് സെക്രട്ടറി പറഞ്ഞു.
Story Highlights: lakshadweep, praful khoda patel, bjp
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here