Advertisement

ക്ലിഫ് ഹൗസ് നവീകരണം; 98 ലക്ഷത്തിന്റെ കരാർ ഊരാളുങ്കലിന്

May 26, 2021
0 minutes Read

മുഖ്യമന്ത്രിയുടെ ഔദ്യോ?ഗിക വസതിയായ ക്ലിഫ് ഹൗസ് നവീകരണത്തിന് അനുമതി. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി തയ്യാറാക്കിയ നൽകിയ എസ്റ്റിമേറ്റിനാണ് സർക്കാർ അനുമതി നൽകിയിരിക്കുന്നത്. 98 ലക്ഷം രൂപയുടെ നവീകരണ പ്രവർത്തനങ്ങളാണ് നടത്തുക.

ക്ലിഫ് ഹൗസിലെ സെക്യൂരിറ്റി ഗാർഡുകളുടെയും, ഡ്രൈവർമാരുടെയും, ഗൺമാൻമാരുടെയും, അറ്റൻഡർമാരുടെയും വിശ്രമ മുറികൾ നവീകരിക്കുന്നതിനാണ് 98 ലക്ഷത്തിൻറെ നിർമ്മാണ അനുമതി നൽകി ഉത്തരവിറക്കിയത്.

പുതിയ സർക്കാർ അധികാരമേൽക്കുമ്പോൾ മന്ത്രിമാർ അവരുടെ ഔദ്യോഗിക വസതികളിലും ഓഫിസുകളിലും അറ്റകുറ്റപ്പണിയും മാറ്റങ്ങളും നിർദേശിക്കാറുണ്ട്. ഇതനുസരിച്ച് പൊതുമരാമത്ത് വകുപ്പ് എസ്റ്റിമേറ്റ് തയാറാക്കി ടെൻഡർ നൽകും. അടിയന്തരമായി ചെയ്യേണ്ട ജോലികൾ ആയതിനാൽ ടെൻഡർ വിളിക്കാതെ സർക്കാരിന്റെ അക്രഡിറ്റഡ് കരാറുകാർക്ക് നിർമാണച്ചുമതല കൈമാറുകയാണു പതിവ്.

ഒന്നാം പിണറായി സർക്കാർ നവീകരണങ്ങൾക്ക് ആകെ ചെലവാക്കിയ തുക 90 ലക്ഷമാണ്. ഉമ്മൻചാണ്ടി സർക്കാർ 4.3 കോടി രൂപയാണ് ഭരണമേറ്റപ്പോൾ ഔദ്യോഗിക വസതികൾ നവീകരിക്കാൻ ചെലവാക്കിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top