വീണ്ടും വിവാദ ഉത്തരവുമായി ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ; പ്രതിഷേധിച്ച് കോൺഗ്രസ്സ് എം.പിമാർ

പ്രതിഷേധങ്ങൾക്കിടയിലും വീണ്ടും വിവാദ ഉത്തരവുമായി ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ. രോഗികളെ കൊച്ചിയിലേക്കും അഗത്തി, കവരത്തി ദ്വീപുകളിലേക്കും മാറ്റാൻ അനുമതി വേണമെന്നാണ് പുതിയ ഉത്തരവ്. ഇവരെ മാറ്റുന്നതിന് നാലംഗ സമിതിയുടെ സമ്മതം വേണം. കൂടാതെ രോഗിയാണെന്ന് തെളിയിക്കുന്ന രേഖകളും ഹാജരാക്കണം. നേരത്തെ ഡോക്ടറുടെയും മെഡിക്കൽ ഓഫീസറുടെയും അനുമതി മാത്രമേ ആവശ്യമായിരുന്നൊള്ളു.
അതേസമയം ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസിന് മുന്നിൽ കോൺഗ്രസ്സ് എം.പിമാർ പ്രതിഷേധിച്ചു. ലക്ഷദ്വീപിന്റെ പാരമ്പര്യവും പൗരാവകാശവും ഹനിക്കുന്ന സംഘപരിവാർ അധിനിവേശം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. കോൺഗ്രസ് എം.പിമാരായ ഹൈബി ഈഡനും ടി.എൻ പ്രതാപനും അടക്കമുള്ളവർ സമരത്തിൽ പങ്കെടുത്തു. ആർ.എസ്.എസ് ഏജൻറായയ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഘോട പട്ടേലിനെ തിരിച്ചുവിളിക്കണമെന്ന് എം.പിമാർ ആവശ്യപ്പെട്ടു.
വിവിധ തലങ്ങളിൽ നിന്ന് അഡ്മിനിസ്ട്രേറ്റർക്കെതിരെ വിമർശനം ശക്തമാവുകയാണ്. ഈ സാഹചര്യത്തിൽ പ്രശനത്തിൽ പരസ്യ പക്ഷോഭത്തിലേക്ക് നീങ്ങാനാണ് ദ്വീപിലെ രാഷ്ട്രീയ പാർട്ടികളുടെ നീക്കം. ഇതിനായി ഓൺലൈൻ വഴി നാളെ സർവ്വകക്ഷി യോഗം ചേരുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here