വാക്‌സിന് വേണ്ടി പ്രയത്‌നിച്ച ശാസ്ത്രജ്ഞരെ ഓർത്ത് രാജ്യം അഭിമാനം കൊള്ളുന്നു; നന്ദി അറിയിച്ച് പ്രധാനമന്ത്രി

കൊവിഡ് വ്യാപനം അവസാനിച്ചതിന് ശേഷം ലോകം പഴയപോലെ ആയിരിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊവിഡിനു മുൻപും കൊവിഡിന് ശേഷവും എന്നായിരിക്കും ഭാവിയിൽ പറയുക. ബുദ്ധ പൂർണിമയോട് അനുബന്ധിച്ച് വെർച്വലായി നടന്ന പരിപാടിയിലാണ് മോദിയുടെ പ്രതികരണം. കൊവിഡ് പ്രതിരോധത്തിൽ ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെയുള്ള മുൻനിര പോരാളികളെയും വൈറസ് ബാധിച്ച് മരിച്ചവരെയും ഓർമിക്കുന്നുവെന്നും നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ലോകമെങ്ങും ബാധിച്ച വൈറസ് വലിയ സാമ്പത്തിക പ്രത്യാഘാതമാണുണ്ടാക്കിയത്. എങ്കിലും ലോകത്ത് ശ്രദ്ധേയമായ മാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളത്. വാകിസിന് വേണ്ടി പ്രവർത്തിച്ച ശാസ്ത്രജ്ഞർ, ഡോക്ടർമാർ, നഴ്‌സുമാർ എന്നിവർക്കെല്ലാം നന്ദി അറിയിക്കുന്നു. അദ്ദേഹം പറഞ്ഞു.
Story Highlights: india proud of its scientist worked for covid vaccine
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here