Advertisement

നരേന്ദ്ര മോദിയെ കളിയാക്കി ആമസോണിൽ വ്യാജ പുസ്തകം

May 27, 2021
Google News 2 minutes Read

ഇ കോമേഴ്‌സ് വെബ്സൈറ്റായ ആമസോണിൽ അടുത്തിടെ പ്രത്യക്ഷപ്പെട്ട പുസ്‌തകത്തെ ചൊല്ലിയുള്ള ചർച്ചകൾ സമൂഹ മാധ്യമങ്ങളിൽ തകൃതിയായി നടക്കുകയാണ്. മാസ്റ്റർസ്ട്രോക്ക്: 420 സീക്രട്സ് ദാറ്റ് ഹെല്പ്ഡ് പിഎം ഇൻ ഇന്ത്യാസ് എംപ്ലോയ്‌മെന്റ് ഗ്രോത്ത് (MASTERSTROKE: 420 secrets that helped PM in India’s employment growth) എന്നാണ് പുസ്തകത്തിൻറെ പേര്. പ്രധാന മന്ത്രിയുടെ മുഖമാണ് പുസ്തകത്തിൻറെ പുറംചട്ട. ബേറോസ്‌ഗാർ ഭക്ത് എന്ന ആളാണ് പുസ്തകം എഴുതിയിരുന്നത്. ഈ വാക്കിന്റെ ഹിന്ദിയിലുള്ള അർഥം ജോലിയില്ലാത്ത ഭക്തൻ എന്നാണ്.

56 പേജുള്ള പുസ്തകത്തിന് 56 രൂപയാണ് വില. എന്നാൽ പുസ്തകം തുറന്ന് നോക്കിയാലോ, അകം ശൂന്യം. 56 പേജിലും ഒന്നും എഴുതിയിട്ടില്ല. തൊഴിൽ ലഭ്യമാക്കാൻ നരേന്ദ്ര മോദി ഗവണ്മെന്റ് ഒന്നും തന്നെ ചെയ്തിട്ടില്ല എന്ന് പറയാതെ പറയുകയാണ് ശൂന്യമായ ഈ പേജുകൾ.

“ഇന്ത്യയ്ക്ക് തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കാൻ മോദിജി എന്താണ് ചെയ്തതെന്ന് അറിയാൻ രാഷ്ട്രം ആഗ്രഹിക്കുന്നു! കോവിഡ്-19നെതിരായ യുദ്ധത്തിൽ മഹത്വവത്കരിക്കാനും സമൃദ്ധിയുടെ പാതയിലൂടെ നടക്കാനും ഒരു മഹാനായ നേതാവ് സമരം ചെയ്യുന്ന ഒരു ജനതയെ എങ്ങനെ സഹായിച്ചു? ഇന്ത്യൻ പൗരന്മാർക്കിടയിൽ തൊഴിൽ വർദ്ധിപ്പിക്കുന്നതിന് ഇന്ത്യൻ പ്രധാനമന്ത്രി മോദി ചെയ്ത എല്ലാ കാര്യങ്ങളും ഈ പുസ്തകത്തിലുണ്ട്” എന്നാണ് പുസ്തകത്തെക്കുറിച്ചുള്ള ആമസോൺ വെബ്‌സൈറ്റിലെ വിവരണം.

ആമസോണിൽ 5-ൽ 4.9 റേറ്റിംഗാണ് ഈ പുസ്തകത്തിന് ലഭിച്ചത്. പുസ്തകത്തിന്റെ സ്ക്രീൻഷോട്ടുകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങിയപ്പോൾ തന്നെ ആമസോൺ പുസ്തകം വെബ്‌സൈറ്റിൽ നിന്നും പിൻവലിച്ചു. സ്വന്തം പുസ്തകം പബ്ലിഷ് ചെയ്യാവുന്ന ആമസോണിലെ ഫീച്ചർ ദുരുപയോഗം ചെയ്താണ് ഈ വ്യാജപുസ്തകം വെബ്‌സൈറ്റിൽ പ്രത്യക്ഷപ്പെട്ടത് എന്നാണ് വിവരം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here