ബിപിഎല്‍ കാര്‍ഡ് അനര്‍ഹര്‍ തിരിച്ചേല്‍പ്പിക്കണം: ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍

ആവശ്യമില്ലാത്തവര്‍ക്ക് സൗജന്യ കിറ്റ് വേണ്ടെന്ന് വയ്ക്കാമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. കിറ്റ് ആവശ്യമില്ലെന്ന് റേഷന്‍ കടയില്‍ രേഖാമൂലം അറിയിക്കാം.
ബിപിഎല്‍ കാര്‍ഡുകള്‍ അനര്‍ഹമായി കൈവശം വച്ചിരിക്കുന്നവര്‍ തിരിച്ചേല്‍പ്പിക്കണം. ഇക്കാര്യത്തില്‍ നിയമനടപടി ഉണ്ടാകില്ല. ലോക്ക് ഡൗണ്‍ കാലത്ത് അമിത വില ഈടാക്കിയാല്‍ കര്‍ശന നടപടി സ്വീകരിക്കും.
കടകളില്‍ വില വിവരം പ്രദര്‍ശിപ്പിക്കണം. കൊവിഡ് പ്രതിരോധ സാമഗ്രികള്‍ക്ക് അധിക നിരക്ക് ഈടാക്കുന്നത് ലീഗല്‍ മെട്രോളജി വകുപ്പ് പരിശോധന നടത്തുമെന്നും അദ്ദേഹം അറിയിച്ചു. തിരുവനന്തപുരത്ത് പത്രപ്രവര്‍ത്തക യൂണിയന്‍ സംഘടിപ്പിച്ച മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജി ആര്‍ അനില്‍.
Story Highlights: g r anil, ration shop
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here