Advertisement

ലക്ഷദ്വീപിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സിപിഐ

May 27, 2021
1 minute Read

ലക്ഷദ്വീപിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സിപിഐ എറണാകുളം ജില്ലാ കമ്മിറ്റിയും പ്രതിഷേധത്തിലേക്ക്. ജില്ലയിലെ അയ്യായിരം കേന്ദ്രങ്ങളിൽ നാളെ രോഷാഗ്നി തെളിയിക്കും. ലക്ഷദ്വീപിൽ ആർഎസ്എസിന്റെ അഴിഞ്ഞാട്ടം അനുവദിക്കില്ലെന്ന് സിപിഐ ജില്ലാ സെക്രട്ടറി ട്വിന്റിഫോറിനോട് പറഞ്ഞു.

ലക്ഷദ്വീപിൽ കേന്ദ്രസർക്കാരും അഡ്മിനിസ്‌ട്രേറ്ററും നടപ്പാക്കുന്നത് ജനവിരുദ്ധ നയങ്ങളാണെന്നാണ് സിപിഐയുടെ നിലപാട്. ദ്വീപ് ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് സിപിഐ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുകയാണ്. അയ്യായിരം കേന്ദ്രങ്ങളിലെ നാളെ വൈകിട്ട് പ്രതിഷേധ ജ്വാല തെളിയിക്കുമെന്ന് സിപിഐ ജില്ലാ സെക്രട്ടറി പി രാജു വ്യക്തമാക്കി. തെരഞ്ഞെടുക്കപ്പെട്ട ജില്ലാ പഞ്ചായത്ത് ഭരണസമിതിയെ പിരിച്ചുവിട്ടത് കടുത്ത ജനാധിപത്യ വിരുദ്ധ സമീപനമാണെന്നും അദ്ദേഹം പറഞ്ഞു.

Story Highlights: Lakshadweep, praphul patel, cpi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top