Advertisement

രണ്ടാം ഡോസ് വാക്സിൻ മാറിയാൽ ആരോഗ്യപ്രശ്നങ്ങളില്ല; വ്യക്തമാക്കി കേന്ദ്രം

May 27, 2021
Google News 2 minutes Read
effect second vaccine dose

ആദ്യ ഡോസ് സ്വീകരിച്ച വാക്സിനിൽ നിന്ന് രണ്ടാം ഡോസ് വാക്സിൻ മാറിയാൽ കുഴപ്പമില്ലെന്ന് കേന്ദ്രത്തിൻ്റെ വിശദീകരണം. ദേശീയ കൊവിഡ് വാക്സിനേഷൻ വിദഗ്ധ സമിതി അധ്യക്ഷൻ ഡോ. വികെ പോളാണ് ഇക്കാര്യം അറിയിച്ചത്. വ്യത്യസ്ത വാക്സിനുകൾ സ്വീകരിക്കുന്നത് സുരക്ഷിതമാണ്. പരീക്ഷണാടിസ്ഥാനത്തിൽ ഇങ്ങനെ വാക്സിൻ നൽകുന്ന കാര്യം പരിഗണനയിലാണ്. രണ്ടാമത്തെ ഡോസായി സ്വീകരിക്കുന്ന വാക്സിൻ ആദ്യ ഡോസിൽ നിന്ന് വ്യത്യസ്തമായാലും കാര്യമായ പ്രതികൂല ഫലങ്ങൾ ഉണ്ടാകാൻ സാധ്യതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഉത്തർപ്രദേശിലെ ബദ്‌നി പ്രൈമറി ഹെൽത്ത് കെയർ സെന്ററിൽ നിന്നാണ് സംഭവം റിപ്പോർട്ട് ചെയ്തത്. 20 ഗ്രാമീണർക്ക് കോവിഷീൽഡിന്റെ ആദ്യ ഡോസിന് ശേഷം കൊവാക്സിൻ നൽകി. ആശുപത്രി അധികൃതർക്ക് സംഭവിച്ച അബദ്ധമാണെന്നും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും ചീഫ് മെഡിക്കൽ ഓഫീസർ പറഞ്ഞു. ആർക്കും ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഓഡാഹി കലാനിൽ നിന്നുള്ള 20 ഓളം പേർക്ക് അവരുടെ ആദ്യത്തെ വാക്സിൻ കോവിഷീൽഡ് നൽകി. എന്നാൽ മെയ് 14 ന് അവർക്ക് രണ്ടാമത്തെ ഡോസ് നൽകി ആരോഗ്യ പ്രവർത്തകർ കോവാക്സിൻ കുത്തിവയ്ക്കുകയായിരുന്നു.

Story Highlights: No adverse effect if second COVID vaccine dose is different

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here