കെ.പി.സി.സി പ്രസിഡന്റിന് മാറ്റമുണ്ടെങ്കിൽ, തീരുമാനിക്കാൻ പാർട്ടി ഉണ്ട്; വി.ഡി സതീശൻ

കെ.പി.സി.സി പ്രസിഡന്റിനെ മാറ്റണം എന്ന് ആവശ്യപ്പെട്ട് ആരും ഇറങ്ങിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. അങ്ങനെ മാറ്റണമെന്നുണ്ടെങ്കിൽ അത് തീരുമാനിക്കാൻ പാർട്ടി ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. മുല്ലപ്പള്ളി രാമചന്ദ്രനെ അനുകൂലിച്ച രമേശ് ചെന്നിത്തലയുടെ എഫ്ബി പോസ്റ്റിനെ പൂർണ്ണമായി പിന്തുണക്കുന്നതായും വി.ഡി സതീശൻ വ്യക്തമാക്കി.
നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളിയും ചേർന്നാണ് ഏറ്റെടുത്തത്. ആരും ഒളിച്ച് പോയില്ലല്ലോ എന്ന് വി.ഡി സതീശൻ ചോദിച്ചു. എന്നാൽ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറുമോ എന്ന ചോദ്യത്തോട് മുല്ലപ്പള്ളി പ്രതികരിച്ചില്ല.
വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററെ പിൻവലിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു. ഫാസിസ്റ്റ് കിരാത ഭരണം അനുവദിച്ച് നൽകാനാകില്ല. ദ്വീപിൽ നടക്കുന്നത് സാംസ്‌കാരിക ഫാസിസം ആണെന്നും മുല്ലപ്പള്ളി ആരോപിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here