വാക്‌സിന്‍ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കാന്‍ കേന്ദ്രത്തോട് ഫൈസര്‍

കൊവിഡിന്റെ ഇന്ത്യന്‍ വകഭേദത്തിന് തങ്ങളുടെ വാക്‌സിന്‍ ഏറെ ഫലപ്രദമാണെന്ന അവകാശവാദവുമായി അമേരിക്കന്‍ കമ്പനി ഫൈസര്‍. എത്രയും വേഗം അടിയന്തര ഉപയോഗത്തിനായുള്ള അനുമതി നല്‍കണമെന്നും ഫൈസല്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
12 വയസ് മുതലുള്ളവര്‍ക്ക് വാക്‌സിന്‍ യോജിച്ചതാണെന്നും ഒരു മാസം വരെ 2-8 ഡിഗ്രി താപനിലയില്‍ വാക്‌സിന്‍ സൂക്ഷിക്കാന്‍ സാധിക്കുമെന്നും അവര്‍ അറിയിച്ചു. ജൂലൈ- ഒക്ടോബര്‍ മാസങ്ങളിലായി 50 മില്യണ്‍ ഡോസ് വാക്‌സിന്‍ രാജ്യത്തേക്ക് കയറ്റുമതി ചെയ്യാനാണ് കമ്പനി ലക്ഷ്യമിടുന്നത്. കയറ്റുമതിക്കായി കമ്പനി ഇളവുകളും ഇന്ത്യയോട് ആവശ്യപ്പെട്ടുവെന്നും വിവരം.
അതേസമയം ബ്ലാക്ക് ഫംഗസിനുള്ള മരുന്ന് ക്ഷാമത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇടപെട്ടു. പ്രതിരോധ മരുന്ന് വേഗത്തില്‍ ലഭ്യമാക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശിച്ചു. ലോകത്ത് ഇവിടയാണോ മരുന്ന് ഉള്ളത് അവിടെ നിന്ന് മരുന്ന് എത്തിക്കാന്‍ ആണ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത്.
ഇതിനായി അമേരിക്കയില്‍ നിന്നുള്ള ഗലീയഡ് സയന്‍സിന്റെ സഹായം തേടിയെന്ന് ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിയെ അറിയിച്ചു. അതേസമയം ആംഫോടെറിസിന്‍ ആ ഉത്പാദനം വര്‍ധിപ്പിക്കാന്‍ 5 കമ്പനികള്‍ക്ക് കൂടി അനുമതി നല്‍കിയെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. നിലവില്‍ ഗലീയഡ് സയന്‍സിന്റെ സഹായത്തോടെ മൈലന്‍ കമ്പനി വഴി 85,000 ഡോസ് മരുന്ന് കൂടി ലഭ്യമാക്കും.
Story Highlights: covid 19, pfizer, covid vaccine
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here