Advertisement

ഒത്തൊരുമിച്ചാൽ…! രണ്ട് ഈച്ചകൾ ചേർന്ന് ഒരു കുപ്പി തുറക്കുന്ന അപൂർവ വിഡിയോ

May 28, 2021
5 minutes Read
Bees Opening a Soda Bottle

ഒത്തൊരുമിച്ചാൽ മലയും പോരും…ഈ ചൊല്ലിനെ അന്വർത്ഥമാക്കുന്ന ഒരു വിഡിയോയാണ് ഇന്ന് സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. രണ്ട് ഈച്ചകൾ ചേർന്ന് ഒരു കുപ്പിയുടെ അടപ്പ് തുറക്കുന്ന വിഡിയോ ആണ് കാഴ്ചക്കാരെ അമ്പരപ്പിച്ചിരിക്കുന്നത്.

ഈ പത്ത് സെക്കൻഡ് ദൈർഘ്യം വരുന്ന വിഡിയോയിൽ രണ്ട് ഈച്ചകൾ കുപ്പിയുടെ അടപ്പിന് ഇരുവശവുമായി ഇരുന്നാണ് പതിയെ അടപ്പ് തുറക്കുന്നത്. അടപ്പ് അയഞ്ഞതോടെ മുൻഭാ​ഗത്തെ കാലുകൾ ഉപയോ​ഗിച്ച് തട്ടിത്തെറിപ്പിച്ചാണ് അടപ്പ് ഊരിയെടുത്തത്.

ബ്രസീലിലെ സാവോ പോളോയിൽ നിന്നാണ് വിഡിയോ. ഇതിനോടകം 1.3 മില്യൺ ആളുകളാണ് ട്വിറ്ററിലൂടെ മാത്രം വിഡിയോ കണ്ടിരിക്കുന്നത്. യൂട്യൂബിലും ഒരു മില്യണോളം കാഴ്ചക്കാരുണ്ട്.

നിരവധി പേരാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.

Story Highlights: Bees Opening a Soda Bottle

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top