COVID WAR 24X7 ഇത് നമ്മള്‍ ഒരുമിച്ച് നയിക്കുന്ന യുദ്ധം; ഈ യുദ്ധം ജയിച്ചേ മതിയാകൂ

നാളുകള്‍ ഏറെയായി കൊവിഡ് 19 എന്ന മഹാമാരിക്ക് എതിരെയുള്ള പോരാട്ടം നാം തുടങ്ങിയിട്ട്. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമായി പുരോഗമിക്കുമ്പോഴും പൂര്‍ണമായും നിയന്ത്രണ വിധേയമായിട്ടില്ല കൊറോണ വൈറസ് വ്യാപനം. അതുകൊണ്ടുതന്നെ ജാഗ്രത കൈവിടാതെ കൊവിഡിനെ ചെറുക്കാന്‍ നാം പോരാട്ടം തുടരണം.
കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.
കൊവിഡ് വൈറസ്, വാക്സിന്‍, കൊവിഡ് അനുബന്ധ രോഗങ്ങളെക്കുറിച്ചുള്ള സംശയങ്ങള്‍ക്ക് ഉത്തരവുമായി ആരോഗ്യവിദഗ്ധര്‍ അണിനിരക്കുന്ന DOCTOR IN, അതിജീവനത്തിന്റെ, പോരാട്ടത്തിന്റെ, ചെറുത്ത് നില്‍പ്പിന്റെ നേര്‍സാക്ഷ്യങ്ങളുമായി COVID WARRIORS, കൊവിഡ് പോരാട്ടം വീട്ടിലിരുന്നാകട്ടെ എന്ന ആഹ്വാനവുമായി STAY HOME CREATIVE CHALLENGE, കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുള്ള മാതൃകാപരമായ സന്ദേശം പകരുന്ന ചിത്രങ്ങള്‍ക്കുള്ള PERFECT OK PHOTOGRAPHY AWARD, കൊവിഡ് കാലത്തും പ്രചോദനമേകുന്നവരുടെ ആശയങ്ങളുമായി INSPIRE THE IDEA BANK എന്നിവയൊക്കെയാണ് COVID WAR 24X7-ലൂടെ ഞങ്ങൾ മുന്നോട്ട് വയ്ക്കുന്നത്.
Story Highlights: covid 24 7 details
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here