Advertisement

കടയ്ക്കാവൂരില്‍ അമ്മയും കുഞ്ഞും കിണറ്റില്‍ മരിച്ച നിലയില്‍

May 28, 2021
1 minute Read
Kollam Suicide case; Three in custody

തിരുവനന്തപുരം കടക്കാവൂരില്‍ അമ്മയെയും കുഞ്ഞിനെയും കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ വര്‍ക്കല ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.

കടക്കാവൂര്‍ നിലക്കമുക്കിലെ പന്ത്രണ്ടാം വാര്‍ഡില്‍ താമസിക്കുന്ന ബിന്ദു, എട്ടു വയസുള്ള മകള്‍ ദേവയാനി എന്നിവരെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രി ബിന്ദുവിനെയും മകളെയും കാണാതായതിനെത്തുടര്‍ന്ന് ബിന്ദുവിന്റെ അമ്മ പൊലീസിന് പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ വീട്ടിലെത്തിയ പൊലീസ് നടത്തിയ തെരച്ചിലില്‍ ആണ് ബിന്ദുവിനെയും മകളെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫയര്‍ഫോഴ്‌സ് എത്തി ഇരുവരുടെയും മൃതദേഹങ്ങള്‍ പുറത്തേക്കെടുത്തു.

വഞ്ചിയൂര്‍ ക്ഷേമനിധി ബോര്‍ഡിലെ എല്‍ ഡി ക്ലര്‍ക്ക് ആണ് ബിന്ദു. ബിന്ദുവിന്റെ ഭര്‍ത്താവ് പ്രവീണിന്റെ മരണത്തെ തുടര്‍ന്നുള്ള മനോവിഷമം ആണ് ആത്മഹത്യയിലേക്ക് എത്തിച്ചത് തെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വെള്ളം എടുക്കുന്നതിനിടെ കാല്‍വഴുതി കിണറ്റില്‍ വീണായിരുന്നു പ്രവീണിന്റെയും മരണം.

Story Highlights: suicide, death

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top