നാരദ കേസ്; തൃണമൂല്‍ നേതാക്കള്‍ക്ക് ഇടക്കാല ജാമ്യം

നാരദ കൈക്കൂലി കേസില്‍ സിബിഐ അറസ്റ്റ് ചെയ്ത നാല് തൃണമൂല്‍ നേതാക്കള്‍ക്കും ഉപാധികളോടെ ഇടക്കാല ജാമ്യം അനുവദിച്ച് കൊല്‍ക്കത്ത ഹൈക്കോടതി. മന്ത്രിമാരായ ഫിര്‍ഹദ് ഹക്കീം, സുബ്രത മുഖര്‍ജി, എം.എല്‍.എ മദന്‍ മിത്ര, മുന്‍ കൊല്‍ക്കത്ത മേയര്‍ സോവന്‍ ചാറ്റര്‍ജി എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചത്.
സിബിഐയുടെ എതിര്‍പ്പ് തള്ളിക്കൊണ്ടാണ് ആക്ടിംഗ് ചീഫ് ജസ്റ്റിസ് രാജേഷ് ബിന്‍ഡല്‍ അധ്യക്ഷനായ അഞ്ചംഗ ബെഞ്ചിന്റെ നടപടി. ഇടക്കാല ജാമ്യം അന്തിമ ഉത്തരവിന് വിധേയമായിരിക്കും. രണ്ട് ലക്ഷം രൂപയുടെ ജാമ്യബോണ്ട് കെട്ടിവയ്ക്കണം. തൃണമൂല്‍ നേതാക്കള്‍ മാധ്യമങ്ങളെ കാണരുതെന്നും, വീഡിയോ കോണ്‍ഫറന്‍സിംഗ് മുഖേന അമ്പേഷണവുമായി സഹകരിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
കഴിഞ്ഞ ദിവസമാണ് ഇവരെ സിബിഐ ആസ്ഥാനത്തേക്ക് വിളിച്ച് അറസ്റ്റ് ചെയ്തത്. ഇതില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി മമത ബാനാര്‍ജി സിബിഐ ഓഫീസിലെത്തി പ്രതിഷേധിച്ചത് വിവാദമായിരുന്നു. നാരദ ഒളിക്യാമറ കേസില്‍ വിവാദത്തില്‍പ്പെട്ടത് നിരവധി പ്രമുഖരാണ്.
Story Highlights: narada case, thrinamool congress
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here