Advertisement

ഗുസ്തി താരം സാഗർ റാണയുടെ കൊലപാതകം; ഒരാൾ കൂടി അറസ്റ്റിൽ

May 28, 2021
1 minute Read

മുൻ ദേശീയ ഗുസ്തി താരം സാഗർ റാണയെ കൊലപ്പെടുത്തിയ കേസിൽ ഒരാളെ കൂടി ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. സംഭവം നടന്ന സമയത്ത് ഛത്രാസൽ സ്റ്റേഡിയത്തിലുണ്ടായിരുന്ന രോഹിത് കാക്കോർ എന്നയാളാണ് അറസ്റ്റിലായത്.

സാഗർ റാണ കൊലപാതക കേസിൽ അറസ്റ്റിലായ ഗുസ്തിതാരം സുശീൽ കുമാരിന്റെ കൂട്ടാളികളായ രോഹിത്, വീരേന്ദ്ര ബിന്ദർ എന്നിവർക്കെതിരെ പൊലീസ് നേരത്തേ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. വീരേന്ദ്ര ബിന്ദർ ഇപ്പോഴും ഒളിവിലാണ്. സുശീൽ കുമാർ ഉൾപ്പെടെ എട്ട് പേരെയാണ് 23കാരനായ സാഗറിന്റെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രധാന പ്രതി സുശീൽ കുമാറും മറ്റൊരു പ്രതി അജയ് ബക്കർവാലയും മെയ് 23നാണ് ഡൽഹി പൊലീസിന്റെ പിടിയിലാകുന്നത്.
നിലവിൽ സുശീൽ കുമാർ പൊലീസ് കസ്റ്റഡിയിലാണ്. സുശീൽ മാധ്യമ വിചാരണ നേരിടുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി കുടുംബം നൽകിയ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് കേസിൽ ഒരാൾ കൂടി അറസ്റ്റിലാകുന്നത്.

Story Highlights: wrestler sagar rana murder case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top