യാസ് ചുഴലിക്കാറ്റ് കൈകാര്യം ചെയ്തതില്‍ ഒഡീഷ സര്‍ക്കാരിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം

യാസ് ചുഴലിക്കാറ്റിനെ ഫലപ്രദമായി കൈകാര്യം ചെയ്തതിന് ഒഡീഷ സര്‍ക്കാരിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുരന്തനിവാരണ പ്രവര്‍ത്തനം നടത്തുന്ന സേനാ വിഭാഗങ്ങളെയും അഭിനന്ദിച്ചു. ദുരന്തം മറികടക്കാന്‍ എല്ലാ പിന്തുണയും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു.
ഇന്നാണ് യാസ് ചുഴലിക്കാറ്റിലെ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി ഒഡിഷയില്‍ എത്തിയത്. പ്രധാന മന്ത്രി യുടെ നേതൃത്വത്തില്‍ ഉന്നത തല അവലോകന യോഗം ചേര്‍ന്നു. ഗവര്‍ണര്‍ ഗണേഷി ലാല്‍, മുഖ്യമന്ത്രി നവീന്‍ പട് നായിക്, മന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
ഉച്ചയ്ക്ക് ശേഷം പ്രധാനമന്ത്രി ബംഗാള്‍ സന്ദര്‍ശിക്കും. മുഖ്യമന്ത്രി മമത ബാനര്‍ജി , ഗവര്‍ണര്‍ ജഗ്ദീഷ് ദങ്കര്‍ എന്നിവരെ ഉന്നത തല അവലോകന യോഗത്തിനായി വിളിച്ചിട്ടുണ്ട്. യാസ് ചുഴലിക്കാറ്റില്‍, ബംഗാള്‍, ഒഡിഷ, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലായി കോടിക്കണക്കിന് രൂപയുടെ നാശനാഷ്ടങ്ങള്‍ സംഭവച്ചിട്ടുണ്ട്. അമ്പതിനായിരത്തിലധികം പേര്‍ക്ക് വീട് നഷ്ടപ്പെട്ടു. ആറ് പേര്‍ മരിച്ചു. ബംഗാള്‍, ഒഡീഷ, ജാര്‍ഖണ്ഡ്, ബിഹാര്‍, യുപി സംസ്ഥാനങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്.
Story Highlights: yaas cyclone, odisha, narendra modi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here