Advertisement

പരീക്ഷ പേപ്പറിനേക്കാൾ വലുതാണ് ജീവൻ; സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷ റദ്ദാക്കണമെന്ന് വിജേന്ദർ സിങ്

May 28, 2021
1 minute Read

രാജ്യം കൊവിഡ് രണ്ടാം തരംഗത്തിനെതിരെ പോരാടുമ്പോൾ 12ാം ക്ലാസ് ബോർഡ് പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യം രൂക്ഷമാവുകയാണ്. ഈ ആവശ്യത്തിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് ഒളിമ്പിക്‌സ് മെഡൽ ജേതാവും ബോക്‌സറുമായ വിജേന്ദർ സിങ്.

‘ബോർഡ് പരീക്ഷകൾ റദ്ദാക്കി വിദ്യാർഥികളുടെ ജീവൻ രക്ഷിക്കുക. ഒരു പരീക്ഷ പേപ്പറിനേക്കാൾ പ്രധാനമാണ് ജീവൻ’ – വിജേന്ദർ ട്വീറ്റ് ചെയ്തു.

നേരത്തെ പരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് രക്ഷകർതൃ സംഘടന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയിരുന്നു. അതേസമയം സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ പ്ലസ് ടു പരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട ഹരജിയിൽ മേയ് 31ന് വീണ്ടും വാദം കേൾക്കും. മഹാമാരിക്കാലത്തെ പരീക്ഷകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷക മമത ശർമയാണ് ഹർജി നൽകിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top