ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ: ടിക്കറ്റ് വില രണ്ട് ലക്ഷം രൂപ വരെ

ഇന്ത്യയും ന്യൂസീലൻഡും തമ്മിലുള്ള ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ കളി കാണാൻ വൻ ഡിമാൻഡ്. ഒരു ടിക്കറ്റിന് രണ്ട് ലക്ഷം രൂപ വരെയാണ് മൂല്യം. ഏജൻ്റുമാരിൽ നിന്ന് രണ്ട് ലക്ഷം രൂപയ്ക്ക് വരെ ടിക്കറ്റ് വാങ്ങാൻ ആളുകൾ തയ്യാറാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 4000 പേർക്കാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് പ്രവേശനമുള്ളത്.
ഐസിസിയുടെ ഒഫീഷ്യൽ ടിക്കറ്റ്സ് ആൻഡ് ട്രാവൽ ഏജന്റ്സ് വഴിയാണ് ടിക്കറ്റ് വിൽപ്പന നടക്കുന്നത്. ഇതിൽ നിന്ന് രണ്ട് ലക്ഷം രൂപയ്ക്ക് വരെ ടിക്കറ്റുകൾ വിറ്റുപോയിട്ടുണ്ട്. 4000 ടിക്കറ്റിൽ 50 ശതമാനം ഐസിസിക്ക് നൽകും. ബാക്കിയുള്ള 2000 സീറ്റുകളാണ് വില്പനയ്ക്ക് വെച്ചിരിക്കുന്നത്.
ജൂൺ 18നാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ആരംഭിക്കുന്നത്. ഇംഗ്ലണ്ടിലെ സതാംപ്ടണിലാണ് കളി നടക്കുക.ജൂൺ 23 റിസർവ് ഡേ ആയിരിക്കും. കളി സമനിലയിൽ പിരിഞ്ഞാൽ രണ്ട് ടീമിനേയും വിജയിയായി പ്രഖ്യാപിക്കും. ഗ്രേഡ് 1 ഡ്യൂക്ക് ബോളാണ് മത്സരത്തിന് ഉപയോഗിക്കുക.
നിലവിൽ ടെസ്റ്റ് ചാമ്പ്യൻഷിപ്പിനും പിന്നാലെ നടക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിനുമുള്ള താരങ്ങൾ നിലവിൽ മുംബൈയിൽ ക്വാറൻ്റീനിലാണ്. ജൂൺ രണ്ടിന് മുംബൈയിൽ നിന്ന് ചാർട്ടേർഡ് വിമാനത്തിൽ ടീം ഇംഗ്ലണ്ടിലേക്ക് തിരിക്കും. ഇതേ വിമാനത്തിൽ തന്നെ ഇംഗ്ലണ്ട് പര്യടനത്തിനു പോകുന്ന വനിതാ ടീമും ഉണ്ടാവും.
Story Highlights: WTC Final’s Most Expensive Ticket Price Revealed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here