Advertisement

സംഘടനാ സംവിധാനം ഉടച്ചുവാർക്കാനൊരുങ്ങി കേരളാ കോൺഗ്രസ് എം

May 29, 2021
1 minute Read

സംഘടനാ സംവിധാനത്തിൽ വലിയ അഴിച്ചുപണികൾക്കൊരുങ്ങി കേരളാ കോൺഗ്രസ് എം. സിപിഐക്കും സിപിഐഎമ്മിനും സമാനമായി കേഡർ സംവിധാനത്തിൽ പാർട്ടിയെ മാറ്റിയെടുക്കുമെന്ന് ചെയർമാൻ ജോസ്.കെ.മാണി പറഞ്ഞു. അംഗങ്ങൾക്കും ഭാരവാഹികൾക്കും ലെവി പിരിക്കുന്നതടക്കമുളള പരിഷ്‌കാരങ്ങൾക്ക് പാർലമെന്ററി പാർട്ടി അംഗീകാരം നൽകി.

താഴേത്തട്ടുമുതൽ സംഘടനാ സംവിധാനം ശക്തിപ്പെടുത്താനാണ് പുതിയ പരിഷ്‌കാരം. വൈകാതെ സ്റ്റിയറിംഗ് കമ്മിറ്റി ചേർന്ന് അന്തിമ തീരുമാനം പ്രഖ്യാപിക്കും. പാർട്ടി പദവികൾ വഹിക്കുന്നവർ, മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ ചീഫ് വിപ്പ്, ബോർഡ് കോർപറേഷൻ ചെയർമാൻമാർ, തദ്ദേശ ജനപ്രതിനിധികൾ, പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾ എന്നിവർ ഉൾപ്പെടെയാണ് ലെവി ഏർപ്പെടുത്തുന്നത്. എൽഡിഎഫിൽ മൂന്നാം സ്ഥാനത്തുള്ള കേരള കോൺഗ്രസ് എമ്മിനെ കൂടുതൽ ശക്തമാക്കാനാണ് പരിഷ്‌കാരങ്ങൾ നടപ്പിലാക്കുന്നതെന്ന് നേതാക്കൾ പറഞ്ഞു.

Story Highlights: kerala congress m

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top