കൊടകര കുഴൽപ്പണക്കേസ്; ബിജെപി നേതാക്കളെ ചോദ്യം ചെയ്യുന്നത് തുടരുന്നു

കൊടകര കുഴൽപ്പണക്കേസിൽ ബിജെപി സംസ്ഥാന ഓഫീസ് സെക്രട്ടറി ജി.ഗിരീഷിനെ അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും. പണമിടപാടിൽ ബിജെപി നേതാക്കളുടെ ബന്ധം അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് ഗിരീഷിനെ ചോദ്യം ചെയ്യുക.
ആലപ്പുഴ ജില്ലാ ട്രഷറർ കെ.ജി കർത്തയുടെയും തൃശൂരിലെ ബിജെപി നേതാക്കളുടെയും മൊഴിയുടെ കൂടി അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. പരാതിക്കാരനായ ധർമരാജനുമായി ബന്ധപ്പെടാൻ സംസ്ഥാന ഓഫീസിൽ നിന്നാണ് നിർദേശം ലഭിച്ചതെന്നാണ് കർത്തയുടെ മൊഴി.
സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി എം.ഗണേഷിനെ ഇന്നലെ ചോദ്യം ചെയ്തിരുന്നു. പണമിടപാടുമായി ബിജെപിക്ക് ബന്ധമില്ലെന്നായിരുന്നു ഗണേഷിന്റെ മൊഴി. പരാതിക്കാരൻ പണവുമായി വരുന്നതറിഞ്ഞ പ്രതികൾ ആസൂത്രിതമായാണ് കവർച്ച നടത്തിയത്. നിലവിൽ കണ്ടെത്തിയ തുകയെക്കാൾ കൂടുതൽ കണ്ടെത്താനുണ്ടെന്ന് അന്വേഷണ സംഘം കോടതിയിൽ അറിയിച്ചു. കേസിലെ മൂന്ന് പ്രതികൾ കൊവിഡ് ബാധിച്ച് ചികിത്സയിലാണ്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here