ന്യൂനപക്ഷ സ്കോളർഷിപ്പ്: ഹൈക്കോടതി വിധി പഠിച്ച ശേഷം തീരുമാനമെന്ന് മുഖ്യമന്ത്രി

ന്യൂനപക്ഷ സ്കോളർഷിപ് ഹൈക്കോടതി ഉത്തരവ് പഠിച്ച ശേഷം തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദശാബ്ദങ്ങളായി നിലനിൽക്കുന്ന ഒരു സമ്പ്രദായമാണ്. കേരളത്തിൽ മാറിമാറിവന്ന സർക്കാരുകൾ നടപ്പിലാക്കി വന്നതാണ്. ഹൈക്കോടതി വിധി പഠിച്ച ശേഷം എന്താണ് വേണ്ടതെന്ന് തീരുമാനിക്കാം.
കേരളത്തിൽ ഏറെക്കാലമായി നിലനിൽക്കുന്ന സമ്പ്രദായം പൊതുവിൽ അംഗീകരിക്കപ്പെട്ടതാണ്. ഹൈക്കോടതി വിധി പരിശോധിക്കേണ്ടതുണ്ട്. അത് കഴിഞ്ഞേ നിലപാട് സ്വീകരിക്കാനാവൂ. അതേസമയം, വിധി നടപ്പാക്കുമെന്ന തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എംവി ഗോവിന്ദന്റെനിലപാടിലും മുഖ്യമന്ത്രി പ്രതികരിച്ചു.
ഹൈക്കോടതി വിധിയാകുമ്പോൾ മന്ത്രിയത് മാനിക്കേണ്ടതുണ്ട്. അതുകൊണ്ട് ആ വിധിയോടുള്ള ബഹുമാനം മാത്രമായി മന്ത്രിയുടെ നിലപാടിനെ കാണേണ്ടതുണ്ട്. എന്നാൽ അതിന്റെ നാനാവിധമായ കാര്യങ്ങൾ പരിഗണിക്കേണ്ടതുണ്ട്. അതിന് ശേഷമേ നിലപാടെടുക്കുകയുള്ളു. ഹൈക്കോടതി വിധി നടപ്പാക്കുമെന്നല്ലാതെ പറയാൻ കഴിയില്ലല്ലോ എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.
Story Highlights: Minority scholarship, Kerala CM Pinarayi Vijayan, Press meet
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here