Advertisement

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്; കോടതി പറയുന്നത് അനുസരിച്ച് മുന്നോട്ട് പോകുമെന്ന് മന്ത്രി എം വി ഗോവിന്ദന്‍

May 29, 2021
1 minute Read
m v govindan

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പില്‍ ഹൈകോടതി പറയുന്നത് അനുസരിച്ച് മുന്നോട്ട് പോകുമെന്ന് മന്ത്രി എം വി ഗോവിന്ദന്‍. ആവശ്യമായ സമീപനം ഗവണ്‍മെന്റ് സ്വീകരിക്കും

അതേസമയം മദ്യവര്‍ജ്ജനം തന്നെയാണ് സര്‍ക്കാര്‍ നിലപാടെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി ആവര്‍ത്തിച്ചു. മദ്യ ലഭ്യത കുറയ്ക്കുകയാണ് ലക്ഷ്യം. സംസ്ഥാനത്തേക്ക് വ്യാജ മദ്യം എത്തുന്നത് തടയാന്‍ ഊര്‍ജ്ജിത ശ്രമം തുടരുകയാണ്. ആപ്പ് വഴിയുള്ള മദ്യവില്‍പന ഇപ്പോള്‍ ആലോചനയില്ലെന്നും സ്ഥിതി സാധാരണ നിലയിലാകുമ്പോള്‍ മദ്യശാലകളും തുറക്കുമെന്നും മന്ത്രി കണ്ണൂരില്‍ പറഞ്ഞു.

കൂടുതല്‍ എല്‍ഡിഎഫ് പ്രതിനിധികള്‍ ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തതില്‍ ആര്‍ക്കും ഉത്കണ്ഠ വേണ്ടെന്നും മന്ത്രി. വിശ്വാസികള്‍ക്ക് അവരുടെ രീതിയിലും അല്ലാത്തവര്‍ക്ക് അവരുടെ രീതിയിലും പ്രവര്‍ത്തിക്കാനുള്ള ഭരണഘടനാപരമായ അവകാശമുണ്ട്. വിഷയം ഭരണഘടനപരമായി ശരിയാണെന്നും മന്ത്രി വ്യക്തമാക്കി.

Story Highlights: minority scholarship, m v govindan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top