പരിസ്ഥിതി ദിനത്തിൽ വിദ്യാർത്ഥികൾക്കായി ഓൺലൈൻ പെയിന്റിംഗ്, പോസ്റ്റർ രചനാ മത്സരം

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം മ്യൂസിയം മൃഗശാല വകുപ്പിൽ ലോവർ പ്രൈമറി മുതൽ ഹൈസ്‌കൂൾ വരെയുള്ള വിദ്യാർത്ഥികൾക്കായി പെയിന്റിംഗ് ആൻഡ് രചനാ മത്സരം സഘടിപ്പിച്ചു. ജൂൺ അഞ്ച് ആറ് ദിവസങ്ങളിലാണ് മത്സരം നടത്തുക. കൂടാതെ കോളേജ് വിദ്യാർത്ഥികൾക്ക് ഏകദിന വെബ്ബിനാരും നടത്തും.
പെയിന്റിംഗ് ആൻഡ് പോസ്റ്റർ രചനാ മത്സരത്തിന്റെ രജിസ്‌ട്രേഷൻ ജൂൺ മൂന്ന് വൈകുന്നേരം ആറ് മണി വരെ നടത്താം. ഓൺലൈൻ മത്സരമായതിനാൽ 100 പേർക്ക് മാത്രമായി രജിസ്‌ട്രേഷൻ പരിമിതപ്പെടുത്തിയിട്ടുണ്ട്.
വിശദവിവരങ്ങൾക്ക് വാട്സാപ്പ് നമ്പരിലോ (+91-6235115071, 9496816672), ഇ-മെയിലിലോ (competition.dmz@gmail.com) ബന്ധപ്പെടണം.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here