Advertisement

ലോക്ക്ഡൗണിൽ കറങ്ങാനിറങ്ങി; രാഹുൽ ത്രിപാഠിയ്ക്ക് പിഴ

May 29, 2021
Google News 2 minutes Read
Tripathi fined police lockdown

ലോക്ക്ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ച കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ യുവതാരം രാഹുൽ ത്രിപാഠിക്ക് പിഴ. മഹാരാഷ്ട്ര താരമായ ത്രിപാഠിയ്ക്ക് 500 രൂപയാണ് പൂനെ പൊലീസ് പിഴയിട്ടത്. പൂനെയിലെ കൊന്ധ്വയിൽ മാസ്ക് അണിയാതെ കാർ ഓടിച്ചതിനായിരുന്നു ശിക്ഷ. പൂനെയിൽ കടുത്ത ലോക്ക്ഡൗൺ മാനദണ്ഡങ്ങളാണ് നിലനിൽക്കുന്നത്.

അതേസമയം, ഐപിഎൽ 14ആം സീസണിലെ അവശേഷിക്കുന്ന മത്സരങ്ങൾ യുഎഇയിൽ തന്നെ നടത്തും. സെപ്തംബർ-ഒക്ടോബർ വിൻഡോയിലാണ് മത്സരങ്ങൾ നടത്തുകയെന്ന് ബിസിസിഐ ഔദ്യോഗികമായി അറിയിച്ചു. നേരത്തെ തന്നെ ഇത്തരത്തിൽ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിനെ ശരിവെക്കുന്നതാണ് ബിസിസിഐയുടെ അറിയിപ്പ്.

31 മത്സരങ്ങളാണ് ഇനി ഐപിഎലിൽ നാക്കിയുള്ളത്. കൃത്യമായ തീയതികളെപ്പറ്റി ബിസിസിഐ അറിയിച്ചിട്ടില്ല. സെപ്തംബർ 18 മുതൽ ഒക്ടോബർ 10 വരെയാവും മത്സരങ്ങളെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഒക്ടോബർ 9നോ 10നോ ഫൈനൽ നടന്നേക്കും. 10 ഡബിൾ ഹെഡറുകളാണ് ഉണ്ടാവുക എന്നും റിപ്പോർട്ടുകളുണ്ട്.

അതേസമയം, ന്യൂസീലൻഡ്, ഇംഗ്ലണ്ട്, ഓസ്ട്രേലിയ ടീമിലെ താരങ്ങളൊന്നും ഐപിഎലിനെത്തില്ലെന്നാണ് സൂചന. ഇംഗ്ലണ്ട് താരങ്ങളെ ഐപിഎലിനു വിടില്ലെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് ഔദ്യോഗികമായി അറിയിച്ചുകഴിഞ്ഞു.

ആറോളം താരങ്ങൾക്കും കോച്ചിങ് സ്റ്റാഫിനും കൊവിഡ് സ്ഥിരീകരിച്ചതിലാണ് ഐപിഎൽ മത്സരങ്ങൾ മാറ്റിവെച്ചത്. ചെന്നൈ സൂപ്പർ കിംഗ്സ് ബൗളിംഗ് പരിശീലകൻ എൽ ബാലാജി, ഡൽഹി ക്യാപിറ്റൽസ് താരമായ അമിത് മിശ്ര, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരങ്ങളായ വരുൺ ചക്രവർത്തി, സന്ദീപ് വാര്യർ എന്നിവർക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചു. കൊവിഡ് വ്യാപനത്തെ തുടർന്ന് ഐപിഎൽ മത്സരങ്ങൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ഉയർന്നിരുന്നു. പ്രതിഷേധത്തെ തുടർന്നാണ് ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങൾ നിർത്തിവെച്ചത്.

Story Highlights: Rahul Tripathi fined by police for breaching COVID lockdown norms

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here