ഷെയിൻ നിഗം ചിത്രം ‘ബർമുഡ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി
ഷെയ്ന്‍ നിഗമിനെ നായകനാക്കി ടി.കെ രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ബര്‍മുഡ’യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. ‘കാണാതായതിൻറെ ദുരൂഹത’ എന്ന സബ്‌ടൈറ്റിലിലൂടെ ചിരിച്ചു കൊണ്ട് വെള്ളത്തില്‍ കിടക്കുന്ന ഷെയ്ന്‍ ആണ് ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍. മമ്മൂട്ടിയാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്. 24 ഫ്രെയിംസിന്റെ ബാനറിൽ സൂരജ് സി.കെ, ബിജു സി.ജെ, ബാദുഷ എൻ.എം എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
ചിത്രത്തില്‍ കശ്മീരിയായ ശെയ്‌ലീ കൃഷ്ണയാണ് നായിക. ഷെയ്ന്‍ നിഗമിനെ കൂടാതെ വിനയ് ഫോര്‍ട്ട്, ഹരീഷ് കണാരന്‍, സൈജു കുറുപ്പ്, സുധീര്‍ കരമന, മണിയന്‍പിള്ള രാജു, ഇന്ദ്രന്‍സ്, സാജന്‍ സുദര്‍ശന്‍, ദിനേഷ് പണിക്കര്‍,കോട്ടയം നസീര്‍,ശ്രീകാന്ത് മുരളി, നന്ദു, നിരഞ്ജന അനൂപ്, ഗൗരി നന്ദ, നൂറിന്‍ ഷെറീഫ്, ഷൈനി സാറ തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ ഉണ്ട്. തീര്‍ത്തും നര്‍മ്മ പശ്ചാത്തലത്തില്‍ പറയുന്ന സിനിമയുടെ രചന നിര്‍വഹിച്ചിരിക്കുന്നത് നവാഗതനായ കൃഷ്ണദാസ് പങ്കിയാണ്.
മണിരത്നത്തിന്റെ അസോസിയേറ്റായി പ്രവർത്തിച്ച ഷെല്ലി കാലിസ്റ്റ് ആണ് സിനിമയ്ക്ക് വേണ്ടി ക്യാമറ ചെയ്യുന്നത്. ശ്രീകർ പ്രസാദ് എഡിറ്റിങ്ങും, വിനായക് ശശികുമാർ, ബീയാർ പ്രസാദ് എന്നിവരുടെ വരികൾക്ക് രമേഷ് നാരായൺ സംഗീതവും നിര്‍വ്വഹിക്കുന്നു. കോസ്റ്റും ഡിസൈനർ- സമീറ സനീഷ്, മേക്കപ്പ്- അമൽ ചന്ദ്രൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-കെ.രാജേഷ് ആൻഡ് ഷൈനി ബെഞ്ചമിൻ, അസോസിയേറ്റ് ഡയറക്ടർ- അഭി കൃഷ്ണ, പ്രൊഡക്ഷൻ കൺട്രോളർ- പ്രതാപൻ കല്ലിയൂർ, കൊറിയോഗ്രഫി – പ്രസന്ന സുജിത്ത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here