Advertisement

അഴക് മാത്രമല്ല ആരോ​ഗ്യത്തിനും ​ഗുണകരം; സമൂഹമാധ്യമങ്ങളിലെ താരമായി ‘നീല ചോറ്’

May 30, 2021
3 minutes Read
blue rice recipe and benefits

ചായപ്രേമികളുടെ ഇൻസ്റ്റ​ഗ്രാം ഒരുകാലത്ത് അടക്കിവാണിരുന്നത് ‘നീല ചായ ‘ ആയിരുന്നു. ആ ശ്രേണിയിലെത്തിയ പുതിയ അതിഥിയാണ് ‘നീല ചോറ് ‘.

മലയാളികൾക്ക് ഇതാദ്യമാണെങ്കിലും ഈ വിഭവത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. മലേഷ്യൻ വിഭവമായ നാസി കെരാബുവാണ് ഇവിടെ നീല ചോറായി എത്തിയിരിക്കുന്നത്. നീല ശംഖുപുഷ്പമാണ് ചോറിലെ പ്രധാന ചേരുവ. ഇത് തന്നെയാണ് വിഭവത്തിന് നീല നിറം നൽകുന്നതും.

​ഔഷധ ​ഗുണങ്ങൾ :

പല ആയുർവേദ മരുന്നുകളിലും ശംഖുപുഷ്പം ഒരു പ്രധാനപ്പെട്ട ചേരുവയായി ഉപയോ​ഗിക്കാറുണ്ട്. വേരിനും, പൂവിനും ഔഷധ ​ഗുണങ്ങളുണ്ടെന്നാണ് ശാസ്ത്രം. ആന്റി ഡിപ്രസന്റ്, ആന്റി ഓക്സിഡന്റ് ​ഗുണങ്ങൾ ശംഖുപുഷ്പത്തിനുണ്ട്. ഒപ്പം പ്രതിരോധ ശേഷി വർധിപ്പിക്കാനും, മാനസിക പിരിമുറുക്കം അകറ്റാനും ഇത് നല്ലതാണ്.

Read Also : കഫീനില്ല; ഉള്ളത് ഔഷധഗുണങ്ങൾ മാത്രം; ലോകത്തിനത്ഭുതമായി നീല ചായ !

നീല ചോറ് തയാറാക്കുന്ന വിധം

അരി (പുഴുക്കലരി) കഴുകി ആവശ്യത്തിന് വെള്ളം ഒഴിച്ച് വേവിക്കാൻ വയ്ക്കുക. ഇതിലേക്ക് നീ ശംഘുപുഷ്പം ചേർക്കണം. 6-7 പൂക്കൾ ചേർക്കാം. ചോറ് വെന്ത് കഴിഞ്ഞാൽ തിളപ്പിച്ച് വെള്ളമൂറ്റി കളയാം. നീല ചോറി തയാർ.

ആവശ്യമെങ്കിൽ ഫ്രൈഡ് റൈസ് പോലെ പച്ചക്കറികൾ കൂടി ചേർക്കാം.

മലേഷ്യയിലെ നീല ചോറ് അഥവാ നാസി കെരാബു

മലേഷ്യയിൽ മേൽപറഞ്ഞത് പോലെയല്ല നീല ചോറി തയറാക്കുന്നത്. അവിടെ അഞ്ചിപ്പുല്ല്, തേങ്ങ ചിരകിയത്, അഞ്ചോവി സോസ്, എന്നിവ കൂടി ചേർത്താണ് തയാറാക്കുന്നത്.

കഴിക്കേണ്ടതെങ്ങനെ ?

നാസി കെരാബു ഒരു ഏഷ്യൻ വിഭവമായതുകൊണ്ട് തന്നെ ഏഷ്യൻ രീതിയിലുള്ള കറികളാണ് ഇതിനൊപ്പം ഇണങ്ങുക. തേങ്ങയരച്ച കറികൾ, പൊരിച്ച കോഴി, വെജിറ്റബിൾ കുറുമ പോലുള്ള കറികൾ എന്നിവ ഇതിനൊപ്പം വിളമ്പാം.

മലേഷ്യയിൽ ഉണക്ക മീൻ, പൊരിച്ച കോഴി എന്നിവയാണ് ഇതിനൊപ്പം കഴിക്കുക.

Story Highlights: blue rice recipe and benefits

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top