Advertisement

ജാഗ്രത കൈവിടരുത്; മൂന്നാം തരഗം എപ്പോൾ വരുമെന്നറിയില്ല; ഉദ്ദവ് താക്കറെ

May 30, 2021
Google News 1 minute Read

കൊവിഡിനെതിരായ ജാഗ്രത കൈവിടരുതെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. മൂന്നാം തരഗം എപ്പോൾ വരുമെന്നറിയില്ല. നഗരങ്ങളിൽ കൊവിഡ് കേസുകൾ കുറയുന്നുണ്ടെങ്കിലും ഗ്രാമങ്ങളിൽ കൂടിവരികയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മൂന്നാം തരംഗം എപ്പോൾ ഏത് തീയതിയിൽ പ്രത്യക്ഷപ്പെടുമെന്ന് അറിയില്ല. അതിനാൽ ജാഗ്രത കൈവിടാൻ പാടില്ല -ഉദ്ദവ് താക്കറെ പറഞ്ഞു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാനത്ത് കൊവിഡ് കേസുകൾ ഉയർന്ന തോതിലാണ്. എന്നാൽ 92 ശതമാനം വരുന്ന രോഗമുക്തി നിരക്ക് നല്ല സൂചനയാണെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് വ്യാപനം തടയാൻ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളോട് സഹകരിച്ച ജനങ്ങൾക്ക് അദ്ദേഹം നന്ദി പറയുകയും ചെയ്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here