തോൽവികളോടെ തുടക്കം; പിന്നീട് ഈ ഇന്ത്യക്കാരൻ ഉയർന്നത് പ്രശസ്തിയിലേക്ക്; ഇത് ക്ലബ് ഹൗസിന്റെ സിനിമാറ്റിക് എൻട്രിയുടെ കഥ

കൊവിഡ് പടർന്ന് പിടിച്ചതോടെ വീടുകളുടെ നാല് ചുവരിനകത്തേക്ക് ചുരുങ്ങിയ നമുക്ക് ഉറ്റവരോട് സംസാരിക്കാൻ ഇന്ന് സമൂഹമാധ്യമങ്ങളുടെ സഹായം കൂടിയേ തീരു. ആദ്യം ഫേസ്ബുക്ക്, പിന്നീട് വാട്ട്സ് ആപ്പ്, ഇൻസ്റ്റഗ്രാം അങ്ങനെ നമ്മുടെ സോഷ്യൽ മീഡിയ ആപ്ലിക്കേഷനുകളുടെ പട്ടിക വളർന്നു. ഈ കൂട്ടത്തിലെ പുതിയ അതിഥിയാണ് ക്ലബ്ഹൗസ്.
വെറും ഒരു വർഷം മാത്രം പ്രായമുള്ള ഈ വോയ്സ്-ലെഡ്-സോഷ്യൽ മീഡിയ ആപ്ലിക്കേഷൻ ഇന്ന് നവമാധ്യമ ലോകത്തെ തരംഗമായി മാറിക്കഴിഞ്ഞു. രണ്ട് മില്യണിലേറെ ഉപഭോക്താക്കളാണ് ഇന്ന് ആപ്ലിക്കേഷന് സ്വന്തമായുള്ളത്. മാർക്ക് സക്കർബർഗ്, ഇലോൺ മസ്ക്ക്, ഓപ്ര വിൻഫ്രി ഉൾപ്പെടെയുള്ള നിരവധി പ്രമുഖർ ഈ ആപ്ലിക്കേഷന്റെ ഉപഭോക്താക്കളാണ്.
ക്ലബ് ഹൗസിന് പിന്നിൽ ഒരു ഇന്ത്യക്കാരനാണെന്ന് നമ്മിൽ എത്ര പേർക്ക് അറിയാം ? ഇന്ന് കാണുന്ന പകിട്ടോ, താരപ്രഭയോ തുടക്കകാലത്ത് ക്ലബ് ഹൗസിന് ഉണ്ടായിരുന്നില്ല. നിരവധി തോൽവികൾ പിന്നിട്ട ശേഷമാണ് രോഹൻ സേത്ത് എന്ന ഇന്ത്യക്കാരന് വിജയത്തിലെത്താൻ കഴിഞ്ഞത്. ഇത് തോൽവികളിൽ തുടങ്ങി സിനിമാറ്റിക് എൻട്രിയിലൂടെ ലോകം വാഴുന്ന ക്ലബ് ഹൗസിന്റെ കഥ…രോഹന്റെ ജീവിതം….
സ്റ്റാൻഫോർഡ് സർവകലാശാലയിൽ നിന്ന് കമ്പ്യൂട്ടർ സയൻസ് ബിരുദം നേടിയ രോഹൻ സേത്ത് ആറ് വർഷത്തോളം ഗൂഗിളിൽ ജീവനക്കാരനായി പ്രവർത്തിച്ചു. 2012 ൽ ഗൂഗിളിൽ നിന്ന് പടിയിറങ്ങി. 2014 ലാണ് സംരംഭക ജീവിതത്തിലേക്ക് രോഹൻ സേത്ത് കാല്‌വയ്പ്പ് നടത്തുന്നത്. മെംറി ലാബ്സിന്റെ സഹസ്ഥാപകനും സിഇഒയുമായാണ് ആരംഭം. എന്നാൽ ഈ കമ്പനി ഓപ്പൺഡോർ എന്ന സ്ഥാപനത്തിന് നൽകേണ്ടി വന്നു. പിന്നീട് നിരവധി ആപ്ലിക്കേഷനുകൾ നിർമിച്ചു. പക്ഷേ എല്ലാം പരാജയപ്പെട്ടു.
പോൾ ഡേവിഡ്സനുമായുള്ള പരിചയമാണ് രോഹൻ സേത്തിന്റെ ജീവിതം മാറ്റിമറിച്ചത്. അന്ന് അതൊരു പരിചയം മാത്രമായി നിലനിന്നുവെങ്കിലും ഇരുവർക്കും സോഷ്യൽ മീഡിയ ആപ്ലിക്കേഷനോടുകൾ അതിയായ ആവേശമാണ് 2019 ൽ ടോക്ക്ഷോ എന്ന പോഡ്കാസ്റ്റ് ആപ്പ് ആരംഭിക്കുന്നതിലേക്ക് വഴിതെളിച്ചത്. എന്നാൽ അതും അത്ര ജനപ്രീതി നേടിയില്ല. ഈ ആപ്ലിക്കേഷനാണ് ക്ലബ് ഹൗസിന്റെ മുൻഗാമി.
2019- രോഹൻ സേത്തിന്റെ ജീവിതം മാറ്റിമറിച്ച വർഷം
രോഹന്റെ മകൾ ലിഡിയയ്ക്ക് അപൂർവ രോഗമാണ്. 2018 ഡിസംബറിലാണ് ലിഡിയ നീരു സേത്തിന്റെ ജനനം. പിറന്ന് അൽപ്പസമയം കഴിഞ്ഞപ്പോൾ തന്നെ സന്നി പോലുള്ള അവസ്ഥ കുഞ്ഞ് പ്രകടിപ്പിച്ച് തുടങ്ങിയപ്പോൾ തന്നെ ലിഡിയയുടെ ആരോഗ്യം സംബന്ധിച്ച് പോളിനും ഭാര്യ ജെനിഫർ ഫേൺക്വിസ്റ്റിനും ആശങ്കയുണ്ടായിരുന്നു. ഗൂഗിളിൽ പത്ത് വർഷത്തോളമായി ജീവനക്കാരിയാണ് ജെനിഫർ.
പിന്നീട് ജെനറ്റിക്ക് ടെസ്റ്റിംഗിലൂടെ ലിഡിയയുടെ തലച്ചോറിനെ സ്വാധീനിക്കുന്ന ജീനിൽ മ്യൂട്ടേഷനുണ്ടെന്ന് രോഹൻ സേത്ത് മനസിലാക്കുന്നത്. പിന്നീട് തങ്ങളുടെ മകളുടെ രോഗത്തെ കുറിച്ച് കൂടുതൽ അറിയാനും സമാന രോഗവുമായി ബുദ്ധിമുട്ടുന്ന കുഞ്ഞുങ്ങൾക്കും അവരുട രക്ഷിതാക്കൾക്കും തങ്ങളാൽ കഴിയുന്ന സഹായവും രോഗത്തെ കുറിച്ചുള്ള അറിവും പങ്കുവയ്ക്കുകയായി ഇവരുടെ ലക്ഷ്യം.
ഇതിനായി നൂറ് കണക്കിന് സയന്റിഫിക്ക് പേപ്പറുകൾ ഇവർ പഠിച്ചു, അന്യഭാഷയിലുള്ള മെഡിക്കൽ റെക്കോർഡുകൾ തർജിമ ചെയ്തു. ലിഡിയൻ ആക്സിലേറ്റർ എന്ന എൻജിഒ ആരംഭിച്ച് 1.5 മില്യൺ ഡോളർ പണം സ്വരൂപിക്കുകയും അതിലൂടെ ലോകമെമ്പാടുമുള്ള സമാന രോഗത്തിൽ വലയുന്ന കുഞ്ഞുങ്ങൾക്ക് താങ്ങാവുകയും ചെയ്തു.
ലിഡിയൻ ആക്സിലേററ്റിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ടാണ് 2019 ൽ രോഹൻ പോൾ ഡേവിഡ്സനുമായി പരിചയം പുതുക്കുന്നത്.
ലോകമെമ്പാടുമുള്ള ജനങ്ങൾക്ക് ഒരു പ്രത്യേക വിഷയത്തിൽ സംസാരിക്കാനും ചർച്ചകൾ നടത്താനുമൊരു ഇടം എന്നതായിരുന്നു ക്ലബ് ഹൗസ് എന്ന ആപ്പിലൂടെ ഇവർ ലക്ഷ്യം വച്ചത്. അങ്ങനെ 2020 ഏപ്രിലിൽ ക്ലബ് ഹൗസ് പിറവിയെടുത്തു. 2021 ജനുവരി വെറും 1500 ഉപഭോക്താക്കൾ മാത്രമാണ് ആപ്ലിക്കേഷന് ഉണ്ടായിരുന്നത്. എന്നാൽ ആപ്പ് ലോകത്ത് ക്ലബ് ഹൗസ് കുതിക്കുന്നത് നിമിഷ നേരംകൊണ്ടാണ്. ഇന്ന് രണ്ട് മില്യണിലധികം ഉപഭോക്താക്കളാണ് ആപ്ലിക്കേഷനുള്ളത്.
ടെക്ക് ലോകത്ത് മാത്രമല്ല ശാസ്ത്ര ലോകത്തും പുതു ചരിത്രം
രേഹൻ-ജെനിഫർ ദമ്പതികളുടെ മകളുടെ രോഗത്തിനെതിരായ പോരാട്ടം ഇപ്പോഴും തുടരുകയാണ്. തന്റെ മകളുടെ രോഗത്തിന് പ്രതിവിധിയും ഈ ദമ്പതികൾ കണ്ടെത്തിയെന്നതാണ് യാഥാർത്ഥ്യം. ആന്റിസെൻസ് ഒലിഗൊന്യൂക്ലിയോറ്റൈഡ് എന്ന ടെക്നോളജിയും (AS0) ഇവർ കണ്ടെത്തി. ഈ വിദ്യയിലൂടെ നവജാത ശിശുക്കളിലെ രോഗം തടയാൻ സാധിക്കുമെന്നാണ് ദമ്പതികൾ പ്രതീക്ഷിക്കുന്നത്. ഇതിനെ കുറിച്ചുള്ള പഠനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.
Story Highlights: club house real story
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here