Advertisement

കൊവിഡ് ചികിത്സാ സാമഗ്രികളുടെ ജിഎസ്ടി ഇളവ് പഠിക്കാൻ മന്ത്രിസഭ സമിതിയെ നിയോഗിച്ചു

May 30, 2021
Google News 1 minute Read

കൊവിഡ് ചികിത്സയുമായി ബന്ധപ്പെട്ട സാമഗ്രികൾക്ക് നികുതി ഇളവ് വേണമെന്ന ആവശ്യം പഠിക്കാൻ മന്ത്രിസഭാ സമിതിയെ നിയോഗിച്ചു. മേഘാലയ മുഖ്യമന്ത്രി കൊൺറാഡ് സം​ഗ്മയാകും ഇതിനെ നയിക്കുക. കഴിഞ്ഞ ദിവസം ചേർന്ന ജിഎസ്ടി കൗൺസിൽ യോഗ തീരുമാനം പ്രകാരമാണ് നടപടി.

ധനകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. എട്ടംഗ സമിതിയാണ് വിഷയം പഠിക്കുക. ഈ സമിതി ജൂൺ എട്ടിന് മുൻപ് റിപ്പോർട്ട് സമർപ്പിക്കും. ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിൻഭായി പട്ടേൽ, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ, ഗോവയിലെ മന്ത്രി മൗവിൻ ഗൊഡിഞ്ഞോ, കേരള ധനകാര്യ മന്ത്രി കെഎൻ ബാലഗോപാൽ, ഒഡിഷ ധനകാര്യ മന്ത്രി നിരഞ്ജൻ പുജാരി, തെലങ്കാന ധനകാര്യ മന്ത്രി ടി ഹരീഷ് റാവു, യുപി ധനകാര്യ മന്ത്രി സുരേഷ് ഖന്ന എന്നിവരാണ് സമിതിയിലെ അംഗങ്ങൾ.

കൊവിഡ് വാക്സിൻ , മരുന്നുകൾ, ചികിത്സാ സാമഗ്രികൾ, ടെസ്റ്റിങ് കിറ്റ്, പൾസ് ഓക്സിമീറ്റർ, മെഡിക്കൽ ഗ്രേഡ് ഓക്സിജൻ, സാനിറ്റൈസർ, കോൺസെൻട്രേറ്റർ, മാസ്ക് തുടങ്ങിയവയുടെ കാര്യം സമിതി പരിശോധിക്കും. കൂടാതെ ഇളവ് നൽകേണ്ട സാമഗ്രികളുടെ കാര്യത്തിൽ സമിതി പ്രത്യേക പരിശോധന നടത്തും.

Story Highlights: Covid medical supplies – GST

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here